ലോകരാജ്യങ്ങളിലേക്ക് അബുദാബി വഴി കോവിഡ് വാക്സിന് എത്തിക്കാന്‍ പദ്ധതി
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങളിലേക്ക് അബുദാബി വഴി കോവിഡ് വാക്സിന് എത്തിക്കാന്‍ പദ്ധതി. ഇതിന് വേണ്ടി രൂപീകരിച്ച ആരോഗ്യ വകുപ്പ്, ഇത്തിഹാദ് കാര്‍ഗോ, അബുദാബി സ്പോര്‍ട്സ് കമ്പനി എന്നിവ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം വഴി വിവിധ രാജ്യങ്ങളിലേക്ക് വാക്സിന് എത്തിക്കാനാണ് പദ്ധതിയിടുന്നത്.
അബുദാബി പോര്‍ട്സ് ഗ്രൂപ്പ്, റാഫിദ്, എഡിക്യൂ, താപനില നിയന്ത്രിക്കാന്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കണ്ടെയ്നറുകള്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിക്കായി വികസിപ്പിക്കുന്ന സ്വിറ്റ്സര്‍ലാന്‍ഡ് കമ്പനിയായ സ്കൈസെല്‍ എന്നിവയും കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളാണ്.
വാക്സിന് സംഭരണം, വിതരണം, ഗതാഗതം എന്നിവ ഹോപ് വഴി നിര്‍വഹിക്കും. വാക്സിന് വാങ്ങി രാജ്യത്ത് എത്തിക്കുന്നത് അബുദാബി സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഹോള്‍ഡിങ് കമ്പനിയായ എഡിക്യൂവിന് കീഴിലുള്ള റാഫിദും സ്കൈസെല്ലും ചേര്‍ന്നാണ്.
നവംബറില്‍ 50 ലക്ഷം ഡോസ് വാക്സിന് ഇത്തിഹാദ് കാര്‍ഗോ വഴി വിതരണം ചെയ്യും. അടുത്ത വര്‍ഷം അവസാനത്തോടെ 1800 കോടി ഡോസ് വാക്സിന് വിവിധ രാജ്യങ്ങളിലേക്ക് അബുദാബി വഴി വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.