CrimeNEWS

തിരുവനന്തപുരത്ത് മരുന്ന് വാങ്ങി മടങ്ങിയ സ്ത്രീക്ക് നേരേ ആക്രമണം; തിരിഞ്ഞുനോക്കാതെ പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും നടുറോഡില്‍ സ്ത്രീക്കെതിരേ ലൈംഗികാതിക്രമം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ആക്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11മണിക്കാണ് സംഭവം. മരുന്ന് വാങ്ങാന്‍ പുറത്തുപോയി മടങ്ങവേ തടഞ്ഞുനിര്‍ത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.

മകള്‍ക്കൊപ്പം താമസിക്കുന്ന പരാതിക്കാരി ടൂവീലറില്‍ പുറത്തുപോയി മടങ്ങവേ ജംഗഷ്‌നില്‍ നിന്നും അജ്ഞാതന്‍ പിന്തുടര്‍ന്നു. വീട്ടിലേക്കുള്ള വഴിയില്‍ എത്തിയപ്പോള്‍ വണ്ടി തടഞ്ഞുനിര്‍ത്തി ഇയാള്‍ ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞപ്പോള്‍ മകള്‍ പേട്ട പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. മേല്‍വിലാസം ചോദിച്ചതല്ലാതെ പോലീസ് മറ്റ് സഹായമൊന്നും നല്‍കിയില്ല. ഇതോടെ പരാതിക്കാരി മകള്‍ക്കൊപ്പം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Signature-ad

ആക്രമണം നടന്ന് നിമിഷങ്ങള്‍ക്കകം അറിയിച്ചിട്ടും പേട്ട പോലീസ് അനങ്ങിയില്ലെന്ന് പരാതിക്കാരി ആരോപിച്ചു. സംഭവം അറിയിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞ് പോലീസ് വിളിച്ച് സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും ഇവര്‍ പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം പരാതിക്കാരി കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.

 

Back to top button
error: