മീഡിയാ വണ്ണില്‍ നിന്നും പടിയിറങ്ങിയ സ്മൃതി പരുത്തിക്കാട്; ഇനി ഈ ചാനലില്‍ തിളങ്ങും
തിരുവനന്തപുരം: മീഡിയാ വണ്‍ ചാനലില്‍ നിന്നും പടിയിറങ്ങിയ സ്മൃതി പരുത്തിക്കാട് ഇനി റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുഖമാകുമെന്ന് സൂചന. സോഷ്യല്‍ മീഡിയയിലാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. അടുത്തിടെയാണ് നികേഷ് കുമാര്‍ ചാനല്‍ വിറ്റത്. ഫേസ്ബുക്കിലൂടെ സ്മൃതി തന്നെയാണ് ഇന്നലെ മീഡിയ വണ്ണില്‍ നിന്ന് രാജിവെക്കുന്ന വിവരം അറിയിച്ചത്. വ്യക്തിപരമായും പ്രൊഫഷണലായും തന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിതെന്ന് സ്മൃതി വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
MediaOne ഇല് നിന്നും ഇറങ്ങുന്നു.. എന്റെ മാധ്യമ ജീവിതത്തില്‍ ഒരു വര്‍ഷം മാത്രമാണ് ഇവിടെ ജോലിചെയ്തതെങ്കിലും വ്യക്തിപരമായും പ്രൊഫഷണലായും എന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിത്.
അതിന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും, സഹപ്രവര്‍ത്തകരോടും ഉള്ള നന്ദി പറഞ്ഞറിയിക്കാവുന്നതല്ല. എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് കുതിക്കാന്‍ മീഡിയ വണ്ണിന് കഴിയട്ടെ..ആശംസകള്‍..