TechTRENDING

പിഎഫ് അക്കൗണ്ട് ബാലൻസ് അറിയാൻ പുതിയ സംവിധാനം; ഒരു മിസ്ഡ്‌കോൾ മതി, വിവരങ്ങൾ ഉടനടി

തൊഴിലാളികളെ സംബന്ധിച്ച് പ്രധാനമാണ് പിഎഫ് അക്കൗണ്ടിലെ നിക്ഷേപം. കാരണം പലവിധ ആവശ്യങ്ങൾക്കായി ഭൂരിഭാഗം പേരും പിഎഫ് അക്കൗണ്ടിലെ പണത്തെ ആശ്രയിക്കാറുണ്ട്. പിഎഫ് വരിക്കാർക്ക് ഓൺലൈൻ ആയും അല്ലാതെയും അവരവരുടെ അക്കൗണ്ട് വിവരങ്ങൾ അറിയുകയും, ആവശ്യമെങ്കിൽ ഓൺലൈനയിത്തന്നെ പണം പിൻവലിക്കുകയും ചെയ്യാം.

നിലവിൽ പിഫ് അക്കൗണ്ട് ബാലൻസ് അറിയാൻ പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് ഇപിഎഫ്ഒ. ഇപിഎഫ് വരിക്കാരുടെ രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്ന് 9966044425 എ്ന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്താൽ ഉപഭോക്താവിന്റെ പിഫ് അക്കൗണ്ട് ബാലൻസ് എളുപ്പത്തിൽ അറിയാൻ കഴിയും. യുഎഎൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വരിക്കാർക്കാണ് മിസ്ഡ് കോൾ സംവിധാനത്തിലൂടെ ബാലൻസ് വിവരങ്ങൾ അറിയാൻ കഴിയുക.

Signature-ad

മിസ്ഡ് കോൾ സൗകര്യം ലഭിക്കാനായി ചെയ്യേണ്ടത്

  • ആദ്യം ഉപഭോക്താവിന്റെ ഏകീകൃത പോർട്ടലിൽ യുഎഎൻ നമ്പർ ഉപയോഗിച്ച് മൊബൈൽ നമ്പർ രജിസറ്റർ ചെയ്യേണ്ടതുണ്ട്.
  • പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ എന്നിവയിലേതെങ്കിലുമൊന്നിന്റൈ കെവൈസി ലഭ്യമാക്കണം
  • നിങ്ങളുടെ രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്നും 9966044425 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക
  • രണ്ട് റിങ്ങിനു ശേഷം കോൾ ഓട്ടോമാറ്റിക്കലി ഡിസ്‌കണക്ട് ആകും
  • യാതൊരു ചെലവുമില്ലാതെ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്

ഇപിഎഫ് വരിക്കാരുടെ 12 അക്ക യുഎഎൻ നമ്പറുമായി ആധാർ, പാൻ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവയിലേതെങ്കിലുമൊന്ന് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലാണ് പിഎഫ് അക്കൗണ്ട് ബാലൻസിലെ വിശദാംശങ്ങൾ അറിയാൻ കഴിയുക.

മാത്രമല്ല നിക്ഷേപം സംബന്ധിച്ച പരാതികൾ ഓൺലൈനായി സമർപ്പിക്കാവുന്ന സൗകര്യം നേരത്തെ തന്നെ നിലവിലുണ്ട്. ഇന്ത്യയിലെവിടെ നിന്നും epfgims.gov.in എന്ന വെബ്‌സൈറ്റ് വഴി പരാതി സമർപ്പിക്കാം. പിഎഫ് അംഗങ്ങൾ, ഇപിഎസ് പെൻഷണർ, ജീവനക്കാർ തുടങ്ങിയവർക്ക് പരാതി നൽകാം. ഇപിഎഫ് നിക്ഷേപം സംബന്ധിച്ച പരാതികൾക്കും, സംശയങ്ങൾക്കും 1800118005 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും വിളിക്കാവുന്നതാണ്.

അതേസമയം ശമ്പളത്തിന് ആനുപാതികമായ പിഎഫ് പെൻഷൻ നേടാൻ തൊഴിലാളിയും, തൊഴിലുടമയും ചേർന്ന് ജോയിന്റ് ഓപ്ഷൻ നൽകുന്നതിന് 2023 മെയ് 3 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതുവരെ 8000 ത്തിലധികം ജീവനക്കാർ ഉയർന്ന പെൻഷന് അപേക്ഷ നൽകിക്കഴിഞ്ഞു.

Back to top button
error: