KeralaNEWS

മേയറെ തടഞ്ഞ് പ്രതിപക്ഷം; കൊച്ചി നഗരസഭയില്‍ ലാത്തിച്ചാര്‍ജ്, രണ്ട് പേര്‍ക്ക് പരുക്ക്

കൊച്ചി: ബ്രഹ്‌മപുരം വിഷയത്തെച്ചൊല്ലി കൊച്ചി കോര്‍പറേഷനില്‍ സംഘര്‍ഷം. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ കോര്‍പറേഷനില്‍ എത്തിയത്.

ഇതിനിടയില്‍ പ്രതിപക്ഷ ബഹളത്തിനിടെ പോലീസ് സംരക്ഷണയോടെ മേയര്‍ കോര്‍പറേഷന് അകത്തേക്ക് കടന്നു. കാര്യോപദേശക സമിതിയോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. കോര്‍പറേഷന്‍ യോഗത്തില്‍ മേയറെ പങ്കെടുപ്പിക്കില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.

Signature-ad

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇതിനിടയില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

അതേസമയം, പ്രതിഷേധിച്ചവരെ മുറിക്കുള്ളിലേക്ക് തള്ളിയിട്ടതിന് ശേഷം പോലീസ് ഏകപക്ഷീയമായി പ്രതിപക്ഷ കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Back to top button
error: