തിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷീ ചിന്‍പിങ് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ലോക രാഷ്ട്രീയത്തില്‍ ചൈന മുഖ്യശബ്ദമായി ഉയര്‍ന്നുവരുന്നത് പ്രശംസനീയമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Revolutionary greetings to President Xi Jinping on his re-election as the President of the People's Republic of China. It is truly commendable that China has emerged as a prominent voice in global politics. Best wishes for the continued efforts to achieve a more prosperous China.
— Pinarayi Vijayan (@pinarayivijayan) March 12, 2023
”പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് വിപ്ലവ ആശംസകള്‍. ആഗോള രാഷ്ട്രീയത്തിലെ ഒരു മുഖ്യ ശബ്ദമായി ചൈന ഉയര്‍ന്നുവന്നത് പ്രശംസനീയമാണ്. കൂടുതല്‍ അഭിവൃദ്ധിപ്പെടാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ആശംസകള്‍” ട്വീറ്റില്‍ പറയുന്നു.
ആശംസ അറിയിച്ചതിനു പിന്നാലെ, ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതു ചൂണ്ടിക്കാണിച്ച് ട്വീറ്റിനു താഴെ പ്രതിഷേധ കമന്റുകളും നിറഞ്ഞു. ”ഈ കരുതല്‍ സ്വന്തം നാടിനോട് കാണിച്ചൂടെ”, ”ബ്രഹ്മപുരത്തെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വന്‍ വിപത്തിന് സാക്ഷിയാകും”, ”ബ്രോ, ബ്രഹ്മപുരത്തെ കുറിച്ചു രണ്ടുവരി” എന്നിങ്ങനെ പോകുന്നു കമന്റുകള്‍.