CrimeNEWS

എംഎല്‍എ വനിതാ നേതാവിനെ ചുംബിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയിലെ ദഹിസറില്‍ ‘ആശീര്‍വാദ് യാത്ര’യ്ക്കിടെ ശിവസേന എംഎല്‍എ പ്രകാശ് സുര്‍വേയും (ശിവസേന ഷിന്‍ഡെ വിഭാഗം) പാര്‍ട്ടി വക്താവ് ശീതള്‍ മാത്രെയും തമ്മില്‍ ചുംബിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മനസ് കുവാര്‍ (26), അശോക് മിശ്ര (45) എന്നിവരാണ് അറസ്റ്റിലായത്. വീഡിയോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് ദഹിസര്‍ പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാത്രിയോടെയാണ് വിഡിയോ വൈറലായത്. പ്രകാശ് സുര്‍വേയെ അപകീര്‍ത്തിപ്പെടുത്താന്‍ വിഡിയോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് പ്രകാശ് സുര്‍വേയുടെ കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ദഹിസര്‍ പോലീസ് ഐപിസി സെക്ഷന്‍ 354, 509, 500, 34, 67 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Signature-ad

സംഭവത്തില്‍ പ്രതികരണവുമായി ശീതള്‍ മാത്രെയും രംഗത്തെത്തി. ഒരു സ്ത്രീയുടെ സ്വഭാവത്തെ അപമാനിക്കുന്നത് ഒരു നശിച്ച ഗ്രൂപ്പിന്റെ സംസ്‌കാരമാണോയെന്ന് അവര്‍ ചോദിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ആശീര്‍വാദ് യാത്രയില്‍ പ്രകാശ് സര്‍വെയും ശീതള്‍ മാത്രെയും ഒരുമിച്ച് പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. റാലിയില്‍ പങ്കെടുക്കുന്ന രണ്ടു നേതാക്കളുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Back to top button
error: