അനിൽ തോമസിൻ്റെ ‘ഇതുവരെ’ മറയൂരിൽ ആരംഭിച്ചു
നിരവധി പുരസ്ക്കാരങ്ങൾക്കർഹമായ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിനു ശേഷം അനിൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഇതുവരെ’ മറയൂരിൽ ഷൂട്ടിംഗ് ആരംഭിച്ചു.
മണ്ണും പ്രകൃതിയുമൊക്കെ പ്രധാന പശ്ചാത്തലമാക്കി തികഞ്ഞ കുടുംബ കഥ അവതരിപിക്കുകയാണ് ‘ഇതുവരെ’യിലൂടെ.
മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്.
വിജയകുമാർ, പ്രേം പ്രകാശ്, മനുരാജ് എന്നിവരും നിരവധി മറ്റ് താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു. പീറ്റർ ടൈറ്റസ്, ദേവി സ്വാതി, ലതാ ദാസ്, ഷൈനി, ഡോക്ടർ അമർ, മുൻഷി രഞ്ജിത്ത്, സൂര്യ പണിക്കർ, മധു പീരുമേട്, അൻസാരി ഈരാറ്റുപേട്ട, ഷെറിൻ സ്റ്റാൻലി , ഷിനി ചിറ്റൂർ, വിനോദ് കുമാർ, കിട്ടു ആഷിഖ്, ഷെറിൻ ഖാൻ എന്നീ പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം- സുനിൽ പ്രേം എൽ.എസ്.
എഡിറ്റിംഗ്- കെ.ശ്രീനിവാസ്.
കലാ സംവിധാനം- അർക്കൻ.എസ്. കർമ്മ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ജിനി സുധാകരൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷെറിൻ സ്റ്റാൻലി.
പ്രൊഡക്ഷൻ കൺടോളർ – പ്രതാപൻ കല്ലിയൂർ.
കാന്തല്ലൂർ, മറയൂർ ഭാഗങ്ങളിലെ ചിത്രീകരണത്തിനു ശേഷം ‘ഇതുവരെ’ ഈരാറ്റുപേട്ട, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.