നടി വനിതാ വിജയകുമാര്‍ ആറാമതും വിവാഹിതയായി എന്ന് റിപ്പോര്‍ട്ടുകള്‍, സംഭവം ഇങ്ങനെ
മലയാളികള്‍ക്ക് പരിചിതരായ താരങ്ങളില്‍ ഒരാളാണ് വനിതാ വിജയകുമാര്‍. പ്രശസ്ത താരങ്ങളില്‍ ഒരാളായ വിജയകുമാറിന്റെ മകളാണ് ഇവര്‍. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു ഇവര്‍. നിരവധി മലയാളം സിനിമകളിലും ഇവര്‍ നായികയായി എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സിനിമ മേഖലയില്‍ ഇവര്‍ അത്ര സജീവമല്ല.
ഇവര്‍ നാലു വിവാഹങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ചെയ്ത വിവാഹങ്ങള്‍ എല്ലാം തന്നെ അധികം വൈകാതെ വേര്‍പിരിയുകയായിരുന്നു ചെയ്തത്. അതിന്റെ പേരില്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടിമാരില്‍ ഒരാള്‍ ആണ് വനിതാ വിജയകുമാര്‍. ഇതിനുശേഷം താരം ഏത് പുരുഷതാരത്തിനൊപ്പം ഒരു ഫോട്ടോ പങ്കിടാലും അദ്ദേഹത്തെ വിവാഹം കഴിക്കുവാന്‍ പോവുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. അത്തരത്തില്‍ ഒരു വിവാദമാണ് ഇപ്പോള്‍ വീണ്ടും ഉണ്ടായിരിക്കുന്നത്.
താരം കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. പവര്‍ സ്റ്റാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നടന്‍ ശ്രീനിവാസന്റെ ഒപ്പം നില്‍ക്കുന്ന ചിത്രമാണ് ഇവര്‍ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കവിളില്‍ പിടിച്ചു ചുംബിക്കാന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ ആണ് ഇവര്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചിരിക്കുന്നത്.
രസകരമായ ക്യാപ്ഷന്‍ ആണ് ഇവര്‍ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്. ”എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളില്‍ ഒരാളുമായി ഹൃദയം തുറന്നുള്ള ഒരു ചര്‍ച്ച നടത്തി. വൈകാതെ തന്നെ അത് നിങ്ങളിലേക്ക് എത്തും” ഇതാണ് താരം പങ്കുവെച്ചിരിക്കുന്ന ക്യാപ്ഷന്‍. ഒരു വാര്‍ത്ത വരാന്‍ പോകുന്നുണ്ട് എന്നും അതിനു വേണ്ടി കാത്തിരിക്കുക എന്നുമുള്ള തരത്തിലാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നടിയുടെ ആറാമത്തെ വിവാഹമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത് എന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഇതൊക്കെ വെറും പ്രമോഷന്‍ പരിപാടികള്‍ ആണ് എന്നും ഏതെങ്കിലും പരിപാടിയുടെ പ്രമോഷന്റെ ഭാഗമായി ആയിരിക്കും ഇങ്ങനെയൊക്കെ പറയുന്നത് എന്നുമാണ് ബുദ്ധിയുള്ള പ്രേക്ഷകര്‍ പറയുന്നത്.