LIFEMovie

15 മിനിറ്റിനുള്ളിൽ നാല് യുട്യൂബ് ചാനലുകളിൽ നെഗറ്റീവ് റിവ്യൂസുമായി ഒരേ വ്യക്തി, ആ വ്യക്തിയുടെ പേര് പറഞ്ഞ് അദ്ദേഹത്തെ വലിയവനാക്കാൻ ആഗ്രഹിക്കുന്നില്ല; ആരോപണവുമായി വിജയ് ബാബു

സിനിമകളുടെ റേറ്റിംഗും റിവ്യൂസും ഭൂരിഭാഗവും പെയ്ഡ് ആണെന്നും വ്യാജമാണെന്നും നിർമ്മാതാവ് വിജയ് ബാബു നേരത്തെ ആരോപണം ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഫ്രൈഡേ ഫിലിം ഹൌസിൻറെ ബാനറിൽ താൻ നിർമ്മിച്ച എങ്കിലും ചന്ദ്രികേ എന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ അനുഭവം മുൻനിർത്തി ഈ ആരോപണം വീണ്ടും ഉയർത്തുകയാണ് അദ്ദേഹം. നാല് യുട്യൂബ് ചാനലുകളിൽ ഈ ചിത്രത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ നെഗറ്റീവ് അഭിപ്രായങ്ങൾ പറഞ്ഞ ഒരു വ്യക്തിയുടെ സ്ക്രീൻ ഷോട്ടുകള് സഹിയം സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് ബാബു ആരോപണം ഉയർത്തിയിരിക്കുന്നത്. പ്രസ്തുത വ്യക്തിയുടെ പേര് പറഞ്ഞ് അദ്ദേഹത്തെ വലിയവനാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് സിനിമയുടെ നോക്കുകൂലിക്കാർ എന്ന ടൈറ്റിലിൽ ആണ് പോസ്റ്റ്.

എങ്കിലും ചന്ദ്രികേ എന്ന ഞങ്ങളുടെ സിനിമയെക്കുറിച്ച് നല്ലതും മോശവും പറഞ്ഞ സത്യസന്ധരായ ആളുകളോട് നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങൾ പറയുന്ന പോസിറ്റീവുകളിൽ നിന്നാണ് ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളാറ്. നെഗറ്റീവുകളിൽ നിന്ന് പഠിക്കാറുമുണ്ട്. ഏത് മാധ്യമത്തിൽ കൂടിയും പറയുന്ന പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായ പ്രകടനങ്ങൾ ചലച്ചിത്ര നിർമ്മാതാക്കൾ എന്ന നിലയിൽ ഞങ്ങൾ സ്വീകരിക്കാറുണ്ട്. പക്ഷേ ചുവടെ കാണുന്നതുപോലെയുള്ള ചില പ്രത്യേക വ്യക്തികൾ അതിൽ നിന്ന് വ്യത്യസ്തരാണ്. നോക്കുകൂലിക്കാരൻ എന്ന പ്രയോഗത്തിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ഇദ്ദേഹം. 15 മിനിറ്റുകൾക്കുള്ളിൽ നാല് യുട്യൂബ് ചാനലുകളിൽ തൻറെ റിവ്യൂസുമായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടു, അതും ചിത്രത്തിൻറെ ആദ്യ പ്രദർശനം അവസാനിക്കുന്നതിനു മുൻപേ. നാല് ചാനലുകളിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ! ഒരു യുക്തിയുമില്ലാതെ. ഇത് പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ചിത്രത്തിൻറെ ഇനിഷ്യൽ പ്രദർശനം അവസാനിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. സഹപ്രവർത്തകരേ, ഇത്തരം ഇത്തിൾക്കണ്ണികളെ കരുതിയിരിക്കുക. ദൈവം അദ്ദേഹത്തെയും അനുഗ്രഹിക്കട്ടെ, എന്നാണ് വിജയ് ബാബുവിൻറെ പോസ്റ്റ്.

Signature-ad

Back to top button
error: