CrimeNEWS

പ്രളയകാലത്ത് 16 വയസുകാരിയെ പീഡിപ്പിച്ചു; മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കോഴിക്കോട്: പ്രളയകാലത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അലനല്ലൂര്‍ സ്വദേശി ഹരീഷ് ചന്ദ്രനെയാണ് (49) മാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. 2019ലെ പ്രളയകാലത്ത് സ്‌കൂളില്‍ പോകാന്‍ കഴിയാതെ വീട്ടില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. കൈകള്‍ കെട്ടിയിട്ടും വായില്‍ തുണി തിരുകി നിശബ്ദയാക്കിയതിനും ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട പ്രതി വിചാരണസമയത്ത് ഹാജരാകാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അന്വേഷണം തുടരുകയായിരുന്നു. വിവിധയിടങ്ങളില്‍ അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താനായിരുന്നില്ല.

Signature-ad

പൂന്തോട്ട പണിക്കാരനായ ഇയാള്‍ കഴിഞ്ഞ ദിവസം കൊടുവള്ളിക്കടുത്ത് മാനിപുരത്ത് എത്തിയതായി വിവരം കിട്ടിയ മാവൂര്‍ പോലീസ് ഇവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പോക്‌സോ സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: