IndiaNEWS

വ്യായാമത്തിനിടെ ബ്രേക്ക് എടുത്ത് ഭക്ഷണം കഴിച്ചു; ബ്രഡ് തൊണ്ടയില്‍ കുടുങ്ങി ബോഡി ബില്‍ഡറിന് ദാരുണാന്ത്യം

ചെന്നൈ: വ്യായാമത്തിന്റെ ഇടവേളയില്‍ ഭക്ഷണം കഴിച്ച ബോഡി ബില്‍ഡര്‍ ബ്രഡ് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. സേലം പെരിയ കൊല്ലപ്പട്ടി സ്വദേശി എം ഹരിഹരന്‍ (21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

കടല്ലൂരിലെ വടല്ലൂരില്‍ നടക്കുന്ന സംസ്ഥാനതല ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു ഹരിഹരന്‍. 70 കിലോ താഴെയുള്ള വിഭാഗത്തിലായിരുന്നു ഹരിഹരന്‍ മത്സരിക്കാനിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് നിരവധിപേര്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടെ താമസം ഒരുക്കിയിരുന്നത്.

Signature-ad

വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ ഹരിഹരന്‍ ഭക്ഷണം കഴിക്കുന്നതിനായി കുറച്ചുനേരം ബ്രേക്ക് എടുത്തു. ബ്രെഡ് കഴിക്കുന്നതിനിടെ ഒരു കഷ്ണം തൊണ്ടയില്‍ കുടുങ്ങി. ഇതോടെ ശ്വാസതടസം നേരിട്ട ഹരിഹരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: