IndiaNEWS

ഖാര്‍ഗെ പേരില്‍ മാത്രമാണ് പ്രസിഡന്റ്, റിമോര്‍ട്ട് കണ്‍ട്രോള്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം: കോണ്‍ഗ്രസിനെതിരേ മോദി

ബംഗളൂരു: കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയില്‍ നിന്നുള്ള നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് അപമാനിക്കുകയാണ്. അദ്ദേഹം പേരില്‍ മാത്രമാണ് പ്രഡിന്റായി ഇരിക്കുന്നത്. റിമോര്‍ട്ട് കണ്‍ട്രോള്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മോദി പരിഹസിച്ചു. കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ രൂക്ഷമായ വിമര്‍ശനം.

കര്‍ണാടകയില്‍ നിന്നുള്ള ഖാര്‍ഗെയോട് തനിക്ക് വലിയ ബഹുമാനമുണ്ട്. പ്ലീനറി സമ്മേളനത്തില്‍ ഖാര്‍ഗെയെ ഒരു കുടുംബം അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു.

Signature-ad

”റായ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സെഷനില്‍ പാര്‍ട്ടിയുടെ തലവനും ഏറ്റവും മുതിര്‍ന്ന നേതാവുമായ ഖാര്‍ഗെ ജി കനത്ത വെയിലത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടു. എന്നാല്‍ ആര്‍ക്കാണ് കുട ചൂടി നല്‍കിയതെന്നും നാം കണ്ടു. കുറേ നേരത്തിന് ശേഷമാണ് ആരോ അദ്ദേഹത്തിന് കുട കൊണ്ടുവന്ന് കൊടുത്തത്”- പ്ലീനറി സമ്മേളനത്തിനിടെ സോണിയ ഗാന്ധിക്ക് കുട ചൂടി നില്‍ക്കുന്ന ദൃശ്യം പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

കോണ്‍ഗ്രസിലെ പഴയ പിളര്‍പ്പ് ചൂണ്ടിക്കാട്ടിയും അദ്ദേഹം കോണ്‍ഗ്രസിനെ ആക്രമിച്ചു. എസ്. നിജലിംഗപ്പയെയും വീരേന്ദ്ര പാട്ടീലിനെയും ഗാന്ധി കുടുംബം അപമാനിച്ചത് നിങ്ങള്‍ക്കറിയില്ലേ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. കര്‍ണാടകയിലെ നേതാക്കളെ എന്നും ഗാന്ധി കുടുംബം അപമാനിച്ചിട്ടേയുള്ളൂ എന്നും അദ്ദേഹം വിമര്‍ശിച്ചു.

 

Back to top button
error: