IndiaNEWS

കൂലിയില്ലാത്ത വീട്ടുജോലിക്കായി സ്ത്രീകള്‍ ചിലവഴിക്കുന്നത് 8 മണിക്കൂറോളം: പുരുഷന്മാര്‍ 3 മണിക്കൂറിൽ താഴെ മാത്രം, പഠന റിപ്പോര്‍ട്ട് പുറത്ത്

വീട്ടുജോലികൾക്കായി 15 മുതല്‍ 60 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ ശമ്പളമില്ലാത്ത  ദൈനം ദിന ജീവിതത്തിലെ 8 മണിക്കൂറോളം ചിലവഴിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട്. എന്നാല്‍ പുരുഷന്മാര്‍ 2.8 മണിക്കൂര്‍ മാത്രമാണ് ഇതിന് ചിലവഴിക്കുന്നതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) അഹമ്മദാബാദിലെ പ്രൊഫസര്‍ നമ്രത ചിന്ദാര്‍കര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

മാത്രമല്ല, ശുചീകരണം, ഭക്ഷണം തയ്യാറാക്കല്‍, വീട് പരിപാലിക്കല്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൂലിപ്പണിക്കാരായ പുരുഷന്മാരെ അപേക്ഷിച്ച് കൂലിപ്പണിക്കാരായ സ്ത്രീകള്‍ വീട്ടുജോലികളില്‍ ഇരട്ടി സമയം ചിലവഴിക്കുന്നതായി ടൈം യൂസ് സര്‍വേയെ അടിസ്ഥാനമാക്കിയുള്ള പഠനം പറയുന്നു.

Signature-ad

ഇന്ത്യയിലെ സ്ത്രീകള്‍ വീട്ടുജോലിക്കായി എത്ര സമയം ചിലവഴിക്കുന്നു എന്നറിയാനാണ് ‘എ ടൂള്‍ ഫോര്‍ ജെന്‍ഡര്‍ പോളിസി അനാലിസിസ്’ എന്ന സ്ഥാപനം ശ്രമിച്ചത്. ലിംഗ അസമത്വം അന്വേഷിക്കുന്നതിനുള്ള ഉപകരണമെന്ന നിലയില്‍ ഈ ഗവേഷണം വളരെ ഉപയോഗപ്രദമാണെന്ന് പ്രൊഫസര്‍ ചിന്ദാര്‍കര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ 24 ശതമാനം ഒഴിവുസമയങ്ങള്‍ കുറവാണെന്ന് കണ്ടെത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീട്ടിലെ സ്ത്രീകള്‍ കുട്ടികളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളുമെല്ലാം നോക്കിനടത്തുന്നതുകൊണ്ട് പുരുഷന്‍മാര്‍ ഏറെ സ്വസ്ഥരാണ്. ഇനിയിപ്പോള്‍ വിദ്യാഭ്യാസമുള്ളവരും ജോലിയുള്ളവരുമൊക്കെയായ സ്ത്രീപുരുഷന്‍മാരുടെ കാര്യവും ഇങ്ങനെത്തന്നെ. സ്ത്രീകള്‍ക്കാണ് വീടിന്റെ ചുമതല. ആധുനിക സമൂഹത്തിലും ലിംഗനീതി നടപ്പിലാകുന്നില്ല എന്ന് തന്നെയാണ് പഠനത്തില്‍ തെളിഞ്ഞിട്ടുള്ളത്.

അമേരിക്കയില്‍ പ്രസവത്തിന് ശേഷമുള്ള ആദ്യ മൂന്ന് മാസം ദമ്പതിമാര്‍ക്ക് അവധിയായിരിക്കും. എന്നാല്‍ ഈ സമയമത്രയും പുരുഷന്‍മാര്‍ക്ക് വിശ്രമകാലമായിരിക്കും. സ്ത്രീകളായിരിക്കും വീട്ടുജോലിയും കുഞ്ഞിന്റെ കാര്യങ്ങളും നോക്കുന്നത്.

Back to top button
error: