CrimeNEWS

അതിഥിത്തൊഴിലാളിയെ ആക്രമിച്ച് പണം തട്ടി; യുവാവ് പിടിയില്‍

മലപ്പുറം: അതിഥിത്തൊഴിലാളിയെ മര്‍ദിച്ച് പണംതട്ടിയ കേസിലെ പ്രതി പിടിയില്‍. കല്പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് വെട്ടന്‍ മുസ്താഖ് റഹ്‌മാന്‍ (24) ആണ് പിടിയിലായത്. പുത്തനത്താണി ഹോട്ടല്‍ ജീവനക്കാരനായ അസം സ്വദേശിക്കുനേരെയായിരുന്നു അക്രമം.

രാത്രി ജോലി കഴിഞ്ഞ് പുത്തനത്താണി എ.എം.എല്‍.പി. സ്‌കൂളിനടുത്തുള്ള താമസസ്ഥലത്തേക്ക് നടന്നുപോകുമ്പോള്‍, വഴിയരികില്‍നിന്ന് പ്രതികള്‍ തടഞ്ഞുവെച്ച് ആക്രമിച്ചെന്നായിരുന്നു പരാതി. കീശയിലുണ്ടായിരുന്ന 3000 രൂപ കവര്‍ന്നതായും പരാതിയുണ്ടായി.

Signature-ad

താനൂര്‍ ഡിവൈ.എസ്.പി. ബെന്നിയുടെ നിര്‍ദേശപ്രകാരം കല്പകഞ്ചേരി പോലീസും താനൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: