KeralaNEWS

ആലപ്പുഴയിലെ ‘യക്ഷി വസിക്കും’ ഒറ്റപ്പന ഇനി ഓര്‍മ; ദേശീയപാതയ്ക്കായി മുറിച്ചുമാറ്റി

ആലപ്പുഴ: ദേശീയപാതയിലെ ഒറ്റപ്പന മുറിച്ചുമാറ്റി. ദേശീയപാതയുടെ വകസനത്തിനായാണ് ഒറ്റപ്പന മുറിച്ചുമാറ്റിയത്. അര്‍ഹമായ ബഹുമതികളോടെയാണ് നാട്ടുകാര്‍ യാത്രാമൊഴി നല്‍കിയത്. ആലപ്പുഴ ദേശീയപാതയ്ക്ക് തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഭഗവതിയുടെ തോഴിയായ യക്ഷി ഈ പനയില്‍ വസിക്കുന്നുണ്ടെന്നും പനയ്ക്ക് ദൈവിക ശക്തി ഉണ്ടെന്നുമായിരുന്നു വിശ്വാസം.

പനയ്ക്ക് ചുവട്ടിലാണ് ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട നടത്തിയിരുന്നത്. അതുകൊണ്ട് ഉത്സവം കഴിയുന്നത് വരെ മരം മുറിക്കരുതെന്നായിരുന്നു ആവശ്യം. മാത്രമല്ല, ഭഗവതിയുടെയും യക്ഷിയുടെയും അനുമതി വാങ്ങണം.

Signature-ad

ഉത്സവം കഴിയുന്നത് വരെ പന മുറിച്ച് മാറ്റരുതെന്ന വിശ്വാസികളുടെ അഭ്യര്‍ഥന പ്രകാരം അധികൃതര്‍ നീട്ടിവെക്കുകയായിരുന്നു. ഭഗവതിയുടെ ഉറ്റ തോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലാണെന്ന ഐതിഹ്യം കണക്കിലെടുത്ത് പരിഹാരക്രിയകള്‍ നടത്തിയ ശേഷം മാത്രം മുറിച്ചാല്‍ മതിയെന്നായിരുന്നു വിശ്വാസികളുടെ അഭ്യര്‍ഥന.

ദേശീയപാതവികസനത്തിനായി സമീപത്തെ മുഴുവന്‍ മരങ്ങളും കെട്ടിടങ്ങളും മാറ്റിയപ്പോള്‍ വിശ്വാസികളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് ഈ പന മാത്രം അധികൃതര്‍ മാറ്റിനിര്‍ത്തി. ഒടുവില്‍ ഉത്സവം സമാപിച്ച്, തന്ത്രിയുടെ മേല്‍നോട്ടത്തില്‍ പരിഹാരക്രിയകള്‍ കൂടി നടത്തിയ ശേഷമാണ് ഇപ്പോള്‍ മരം മുറിച്ചത്.

 

Back to top button
error: