NEWSWorld

‘നാം ഒന്ന് നമുക്കൊന്ന്’ പോര; കുട്ടികൾ കുറയുന്നു, വയോജനങ്ങൾ കൂടുന്നു; പ്രതിസന്ധി പരിഹരിക്കാൻ നവദമ്പതികൾക്ക് 30 ദിവസം അവധി നൽകി ചൈന

ബീജിംഗ്: ‘നാം ഒന്ന് നമുക്കൊന്ന്’ നയവുമായി ഇനിയും മുന്നോട്ടു പോയാൽ ഭാവി ഇരുട്ടിലാകുമെന്ന തിരിച്ചറിവിൽ ചൈന. വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുകയും കുട്ടികളുടെ എണ്ണം കുറയുകയും ചെയ്തതോടെ ജനനനിരക്ക് വർദ്ധിപ്പിക്കാൻ പുത്തൻ പരിഷ്‌കാരങ്ങൾ നടപ്പാക്കാനാണ് ചൈനയുടെ നീക്കം. ഇതിന്റെ ഭാഗമായി പുതിയതായി വിവാഹിതരായ ദമ്പതികൾക്ക് 30 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ചൈനയിൽ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഷാങ്ംഗി, ഗന്‌സു എന്നിവിടങ്ങിലാണ് അവധി നിലവിൽ വന്നത്. ഉയർന്ന ജീവിത ചെലവും കുറഞ്ഞ വരുമാനവും കാരണം ദമ്പതികൾക്ക് കുഞ്ഞുങ്ങളോട് താത്പര്യമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Signature-ad

എന്നാൽ ചൈനീസ് സർക്കാരിനെ യഥാർത്ഥത്തിൽ ആശങ്കപ്പെടുത്തുന്നത് തൊഴിൽ ചെയ്യാൻ സാധിക്കുന്നവരുടെ എണ്ണത്തിൽ വരുന്ന ഇടിവാണ്. ജോലി ചെയ്യാനും സമ്പാദിക്കാനും കഴിയുന്ന ജനസംഖ്യയിലുണ്ടാകുന്ന കുറവ് സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായാണ് ബാധിക്കുന്നത്. വയോജനങ്ങളുടെ എണ്ണം 2030 ഓടെ 50 ശതമാനത്തിൽ കൂടുതലാകുമെന്നാണ് കണക്കുകൂട്ടുന്നത്.

1980-ലാണ് ചൈന ഒറ്റക്കുട്ടി നയം ജനങ്ങൾക്കിടയിൽ അടിച്ചേൽപ്പിച്ചത്. ജനനസംഖ്യ കുറയുന്നത് മറികടക്കാൻ മൂന്ന് കുട്ടികൾ വരെയാകാമെന്ന നിയമത്തിന് കഴിഞ്ഞ ഓഗസ്തിൽ ചൈന അംഗീകാരം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജനസംഖ്യാ വർധനയ്ക്ക് പ്രോത്സാഹനം നൽകാനും തീരുമാനിച്ചത്.

Back to top button
error: