TechTRENDING

ഓൺലൈൻ തട്ടിപ്പുകളിൽനിന്ന് എങ്ങനെ സുരക്ഷിതമാക്കാം ഇപിഎഫ് അക്കൗണ്ടുകൾ ?

ഡിജിറ്റൽ പേയ്മന്റുകൾ കൂടിയതോടെ ഓൺലൈൻ തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളായ ആധാർ, പാൻ, ബാങ്ക് അ്ക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺവിളികളിൽ പറ്റിക്കപ്പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും കുറവൊന്നുമില്ല. ഇപിഎഫ്ഒയിൽ നിന്നാണെന്ന വ്യാജേന, വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ട് നിങ്ങൾക്ക് മെസ്സേജോ ഫോൺകോളോ വന്നിട്ടുണ്ടെങ്കിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാലങ്ങളായി സ്വരുക്കൂട്ടിവെച്ചിരിക്കുന്ന പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നവരുടെ വലയിൽ വീഴാതെ നോക്കേണ്ടതുണ്ട്.

ഓൺലൈൻ ട്രാൻസ്ഫർ ക്ലെയിം പരാജയപ്പെട്ടെന്ന് കാണിച്ച് ഒരു അക്കൗണ്ടുടമയ്ക്ക് അടുത്തിടെ മെസേജ് ലഭിച്ചിരുന്നു. എന്നാൽ തട്ടിപ്പ് കൃത്യസമയത്ത് തന്നെ തിരിച്ചറിഞ്ഞ അക്കൗണ്ട് ഉടമ ഇപിഎഫ്ഒ യെ ടാഗ് ചെയ്ത് കൊണ്ട് മെസ്സേജ് വിവരങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തു. ഓർക്കുക, വ്യക്തിഗതവിവരങ്ങളായ പാൻ,യുഎഎൻ,ബാങ്ക് , ഒടിപി തുടങ്ങിയ വിവരങ്ങൾ ചോദിച്ചുകൊണ്ട് ഇപിഎഫ് ഒയിൽ നിന്നും ഫോൺകോളോ, മെസ്സേജോ ഉണ്ടാവുകയില്ലെന്ന് ബന്ധപ്പെട്ട അധികൃതർ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്.

Signature-ad

എന്താണ് ഇപിഎഫ്

സർക്കാർ ഉടമസ്ഥതയിലുള്ള ,സമ്പാദ്യ പദ്ധതിയാണ് എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ് ). ശമ്പളവരിക്കാരായ ജീവനക്കാർക്ക് വേണ്ടി ആദായ നികുതിയിളവുകൾ ലഭിക്കാനുള്ള മികച്ച ഒരു മാർഗമാണ് കേന്ദ്ര സർക്കാരിനു കീഴിലുള്ള ഈ പദ്ധതി. നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ആണ് പി എഫിലേക്കുള്ള സംഭാവനയായി എടുക്കുക. സാധാരണ സേവിംഗ്സ് അക്കൗണ്ടിലോ ഫിക്സഡ് ഡെപ്പോസിറ്റ് സ്‌കീമിലോ ലഭിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ് ഈ തുക. നിങ്ങളുടെ പണം സൂക്ഷിക്കാനും അതിൽ നിന്നും വരുമാനമുണ്ടാക്കാനുമുള്ള മികച്ച മാർഗമാണിത്.

എങ്ങനെ സുരക്ഷിതമാക്കാം ഇപിഎഫ് അക്കൗണ്ടുകൾ

  • ഇപിഎഫ്ഒ യിൽ നിന്നെന്ന വ്യാജേനയുളള കോളുകളുകൾക്കും മെസ്സേജുകൾക്കും, മറുപടിയായി വ്യക്തിവിവരങ്ങളും പണവും നൽകരുത്. ഓർക്കുക, ബാങ്ക് പോലെ തന്നെ ഇപിഎഫ്ഒയും വ്യക്തിഗതവിവരങ്ങൾ അനേഷിച്ച് നിങ്ങളെ കോൺടാക്്ട് ചെയ്യില്ല
  • നിങ്ങളുടെ യുഎഎൻ, പാസ്സ് വേർഡ്, ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ,ഒടിപി തുടങ്ങിയവ മറ്റുളളവരുമായി ഷെയർചെയ്യാതിരിക്കുക
  • ഇപിഎഫ്ഒ വരിക്കാർക്ക് , അവരവരുടെ ഇപിഎഫ് അക്കൗണ്ട് രേഖകൾ ഡിജിലോക്കറിൽ സൂക്ഷിക്കാനുള്ള സംവിധാനം ഉപയോഗപ്പെടുത്തുക. ക്ലൗഡ് ബേസ്ഡ് പ്ലാറ്റ്‌ഫോം ആയതിനാൽ നിങ്ങളുടെ രേഖകളും സുരക്ഷിതമായിരിക്കും.
  • ഫോൺ നമ്പറോ , ആധാർ നമ്പറോ ഉപയോഗിച്ച് എളുപ്പത്തിൽ ഡിജിലോക്കറിൽ രജിസ്റ്റർ ചെയ്യാം. ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷനു ശേഷം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. തുടർന്ന് ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്ത് ഡിജിലോക്കറിൽ സൂക്ഷിക്കാം.

Back to top button
error: