KeralaNEWS

നാളെയുടെ പദാർത്ഥം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപാദനത്തിന് കേരളത്തിൽ തുടക്കം കുറിച്ചു -മന്ത്രി പി രാജീവ്‌

‘നാളെയുടെ പദാർത്ഥം’ ‘അത്ഭുത വസ്തു’ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപാദനത്തിന് കേരളത്തിൽ തുടക്കം കുറിച്ചിരിക്കുകയാണെന്ന അഭിമാനകരമായ വാർത്തയാണ് ഇവിടെ പങ്കുവെക്കുന്നത്. ഗ്രഫീൻ പഠന ഗവേഷണങ്ങളിലും പ്രയോഗ സാധ്യതകൾ സംബന്ധിച്ച അന്വേഷണങ്ങളിലും ലോകം തന്നെ ശൈശവ ദശയിലാണെങ്കിലും ഈ മേഖലയിലെ ആദ്യപഥികർക്കൊപ്പം കേരളമുണ്ട്.

പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാർബൊറാണ്ടം യൂണിവേഴ്സൽ (CUMI) ആണ് ഗ്രഫീൻ ഉൽപാദനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.
ഇ​ല​ക്​​ട്രി​ക്, ഇ​ല​ക്​​ട്രോ​ണി​ക് വ്യ​വ​സാ​യ​ങ്ങളിലുൾപ്പെടെ ​ഗ്ര​ഫീ​ന് വ​ൻ സാ​ധ്യ​ത​യാ​ണു​ള്ള​ത്. സ്വാഭാവിക /സിന്തറ്റിക് റബ്ബർ, കൊറോഷൻ കോട്ടിംഗ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജ്ജിംഗ് വേഗത വ

ർധിപ്പിക്കൽ തുടങ്ങിയ നിരവധി മേഖലകളിൽ അവയുടെ ശേഷി വർധിപ്പിക്കുന്നതിനും ഗ്രഫീൻ ഉപയോഗപ്പെടുത്തുന്നുണ്ട്.

Signature-ad

 

‘ഗ്രഫീനോ’ എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്കരിച്ചു കൊണ്ടാണ് കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രഫീൻ ഉൽപാദനത്തിലേക്ക് കടന്നിരിക്കുന്നത്. കൊച്ചിയിൽ കാക്കനാട് ഇതിനായി പ്രത്യേക ലാബും പ്ളാന്റും സ്ഥാപിച്ചിരിക്കുന്നു.
12000 ച.അടി വിസ്തൃതിയിൽ സ്ഥാപിച്ച പ്ളാന്റിന് പ്രതിവർഷം 6 ലക്ഷം ലിറ്റർ ഗ്രഫീൻ പൗഡർ പൗഡർ സംസ്കരിക്കുന്നതിനുള്ള ശേഷിയുണ്ട്. കോമ്പോസിറ്റുകൾ, കോട്ടിംഗ്, ഊർജ്ജം എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലാണ് കാർബോറാണ്ടം ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്.

ഇലാസ്റ്റമേഴ്സ്, കോൺക്രീറ്റ്, തെർമോസെറ്റിംഗ് പോളിമറുകൾ എന്നിവയാണ് കോമ്പോസിറ്റ് മേഖലയിൽ കാർബോറാണ്ടം ഊന്നൽ നൽകുന്ന ഘടകങ്ങൾ. ഓട്ടോ ഡീറ്റെയ്ലിംഗിൽ ഗ്രഫീൻ കോട്ടിംഗ് ഉപയോഗപ്പെടുത്തുന്നുണ്ട്. ആന്റി കൊറോഷൻ, ആന്റി മൈക്രോബയൽ മേഖലകളിലും കാർബോറാണ്ടം ഊന്നൽ നൽകുന്നുണ്ട്. സൂപ്പർ കപ്പാസിറ്ററുകൾ, ബാറ്ററികൾ, സോളാർ സെല്ലുകൾ എന്നിവക്കാവശ്യമായ ഗ്രഫീൻ ഉൽപന്നങ്ങളും കാർബോറാണ്ടം നിർമ്മിക്കുന്നുണ്ട്.
വ്യാവസായികോൽപാദനത്തിനാവശ്യമായ ഗവേഷണങ്ങൾക്കായി മാഞ്ചസ്റ്റർ സർവകലാശാല, ചെന്നൈ ഐ.ഐ.ടി, കൊച്ചി സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളുമായി ധാരണാപത്രവും ഒപ്പിട്ടിട്ടുണ്ട്.

രാജ്യത്താദ്യമായി കേരളത്തിൽ ആരംഭിക്കുന്ന ഇന്ത്യാ ഇന്നവേഷൻ സെന്റർ ഫോർ ഗ്രഫീനിലും കാർബോറാണ്ടം സജീവ പങ്കാളിയാണ്.

ഗ്രഫീൻ ഗവേഷണത്തിന് ഓക്സ്ഫോർഡ്, എഡിൻബറോ സർവ്വകലാശാലകളുമായി കേരളം ധാരണാപത്രം ഒപ്പിട്ടിരുന്നു.
ഗ്രഫീൻ അധിഷ്ഠിത വ്യവസായ പാർക്കുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് നാമിപ്പോൾ.
കാക്കനാടുള്ള കാർബോറാണ്ടം ഗ്രഫീൻ സെന്റർ വിജ്ഞാനവും കൗതുകവും നമ്മിൽ നിറക്കും.

Back to top button
error: