KeralaNEWS

കെഎസ്ആർടിസിയുടെ എറണാകുളം ജനശതാബ്ദി സർവ്വീസ് സൂപ്പർഹറ്റ്; 100 ദിവസം പിന്നിട്ടു, അഞ്ച് സർവിസുകൾ കൂടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ആദ്യ കണ്ടക്ടർ ഇല്ലാത്ത സർവീസായ എറണാകുളം എസി ലോ ഫ്ലോർ സർവിസ് ഇന്ന് 100 ദിവസം പിന്നിട്ടു. അതിന്‍റെ വിജയം ഉൾക്കൊണ്ട് ഇന്ന് ഒരു സർവിസ് കൂടി ആരംഭിച്ചു. രാവിലെ 0510 ന് തിരിച്ച് 09.40ന് എറണാകുളം എത്തുന്നവിധമാണ് ഇപ്പോഴുള്ള സർവീസ് ക്രമികരിച്ചിരുന്നതെങ്കിലും 9.20ന് മുൻപേ ബസ് എറണാകുളത്ത് എത്തിച്ചേരുന്നുണ്ട്. ഈ സർവീസ് ഇന്ന് മുതൽ യാത്രക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് എറണാകുളം ഹൈക്കോടതിയിലേക്ക് നീട്ടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്നും നെടുമ്പാശ്ശേരി എയർ പോർട്ടിലേക്ക് പോകുന്ന യാത്രക്കാർക്കാരുടെ സൗകര്യാർത്ഥമാണ് പുതിയ സർവിസ് ആരംഭിച്ചിട്ടുള്ളത്. വെകുന്നേരം 0510 ന് തമ്പാനുരിൽ നിന്നും തിരിച്ച് രാത്രി 2240ന് നെടുമ്പാശേരിയിൽ എത്തിചേരുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. 05 മണിക്കൂർ 30 മിനിറ്റ് കൊണ്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്ന് ചേരുന്ന ഈ ബസിന് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി , വെറ്റില, ആലുവ, അത്താണി, എന്നിവടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത് കണ്ടക്ടർ ഇല്ലാത്ത ഈ ബസിൽ ഡ്രൈവർ തന്നെ ടിക്കറ്റ് നൽകും ഓൺ ലൈൻ ആയും ടിക്കറ്റ് എടുക്കാം.നെടുമ്പാശേരിയിൽ നിന്നും രാവിലെ :0430 തിരിക്കുന്ന ബസ് 1000 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.

Signature-ad

പുതിയതായി ആരംഭിക്കുന്ന സർവിസുകൾ

എല്ലാ അവധി ദിവസങ്ങളിലും തിരുവനന്തപുരം – വണ്ടർലാ,സര്‍വ്വീസ്.തിരുവനന്തപുരത്ത് നിന്നും രാവിലെ 0500ന് തിരിച്ച്1030 ന് വണ്ടർലാ എത്തിചേരും. അവിടെ നിന്നും വെെകുന്നേരം 0510 ന് തിരിച്ച് 1040 ന് തിരുവനന്തപുരത്ത് എത്തും.തിരക്ക് പരിഗണിച്ച് വെള്ളി, ഞായർ ദിവസങ്ങളിൽ 4 സർവിസ് കൂടി തമ്പാനുരിൽ നിന്നും ആരംഭിച്ചിട്ടുണ്ട്.

പാലക്കാട്
1930 -0500
1300 -1040
റൂട്ട്- കോട്ടയം – ത്രിശൂർ – കോഴിക്കോട്

കണ്ണൂർ
1903-0700
1700 – 0400
റൂട്ട്-കോട്ടയം – ത്രിശൂർ – കോഴിക്കോട്

മുന്നാർ
2215-0700
1900-0430
റൂട്ട് -കൊല്ലം- ആലപ്പുഴ-വെറ്റില -പെരുമ്പാവൂർ-കോതമംഗലം .
വെള്ളി, ശനി ദിവസങ്ങളിൽ

ഗുരുവായൂർ
2030-0505
1400-2250
റൂട്ട്- കൊട്ടാരക്കര – കോട്ടയം – തൃശൂർ – കുന്നംകുളം

ഈ മാസം തന്നെ ബസിൽ നിന്നും ഫോണ്‍ പേ വഴി ടിക്കറ്റ് എടുക്കാനുള്ള സൗകര്യം എർപ്പെടുത്തും.

Back to top button
error: