LIFEMovie

ഇത്തരം ഗോസിപ്പുകൾ തനിക്ക് ശീലമാണെങ്കിലും അജുവിന് പുതിയ അനുഭവം ആണ് എന്ന് അമൃത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രീയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. ‘ശീതൾ’ എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചു നാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിച്ച ഗോസിപ്പുകളിലൊന്നാണ് അമൃത നായർ വിവാഹിതയായി എന്ന്. ഷിയാസ് കരീം അടക്കമുള്ളവർ ആശംസ അറിയിച്ച് സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്‍തിരുന്നു.

അതിന്റെ സത്യാവസ്ഥ പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് നടി ഇപ്പോൾ. മോംമ്സ് ആന്റ് മി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടി വിശദീകരണം നൽകിയത്. ‘എന്റെ ഭർത്താവും വീട്ടുകാരും’ എന്നാണ് വീഡിയോയ്ക്ക് തംപ്നെയിൽ നൽകിയിരിയ്ക്കുന്നത്. വീഡിയോയ്ക്ക് അകത്താണ് വാർത്ത വന്ന സാഹചര്യം അമൃത വിശദീകരിയ്ക്കുന്നത്. സത്യത്തിൽ ‘ഗീതാഗോവിന്ദം’ എന്ന പുതിയ സീരിയലിൽ തന്റെ പെയർ ആയി അഭിനയിക്കുന്നതാണ് അജു തോമസ്. ‘രേഖ’ എന്ന കഥാപാത്രമായി അമൃതയും ‘വരുൺ’ എന്ന കഥാപാത്രമായി അജുവും എത്തുന്നു.

Signature-ad

അതിന്റെ ലൊക്കേഷനിൽ നിന്നും എടുത്ത ഫോട്ടോയ്ക്ക് കളിയായിട്ടാണ് ഷിയാസ് ഇക്ക വിവാഹ മംഗള ആശംസ അറിയിച്ചത്. അത് തീർത്തും ഒരു തമാശ മാത്രമാണ്- എന്ന് അമൃത പറഞ്ഞു.സോഷ്യൽ മീഡിയയിൽ നടൻ അജു തോമസിനൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘സാന്ത്വനം’ സീരിയലിൽ ‘ഭദ്രന്റെ’ മകനായ ‘വരുൺ ഭദ്രൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അജു തോമസ്. ഇത്തരം ഗോസിപ്പുകൾ തനിക്ക് ശീലമാണെങ്കിലും അജുവിന് പുതിയ അനുഭവം ആണ് എന്ന് അമൃത പറയുന്നു.

Back to top button
error: