KeralaNEWS

വിനോദയാത്രയ്ക്കെത്തിയ നാലു  സ്കൂൾ കുട്ടികൾ കാവേരി നദിയിൽ മുങ്ങിമരിച്ചു

ചെന്നൈ: കരൂര്‍ ജില്ലയിലെ മായന്നൂരില്‍ വിനോദയാത്രയ്ക്കിടെ നാലുകുട്ടികള്‍ മുങ്ങിമരിച്ചു. പുതുക്കോട്ട ജില്ലയിലെ വിരാലിമല സര്‍ക്കാര്‍ സ്‌കൂളിലെ നാല് പെണ്‍കുട്ടികളാണ് കാവേരി നദിയില്‍ മുങ്ങി മരിച്ചത്. പുതുക്കോട്ട ജില്ലയിലെ വിരാലിമല സര്‍ക്കാര്‍ സ്‌കൂളിലെ നാല് പെണ്‍കുട്ടികളാണ് മുങ്ങിമരിച്ചതെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം ഇടുക്കിയിലും രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങിമരിച്ചിരുന്നു. സഹോദരിമാരും അമ്മൂമ്മയുമാണ് മുങ്ങി മരിച്ചത്. കൊമ്പൊടിഞ്ഞാല്‍ ഇണ്ടിക്കുഴിയില്‍ ബിനോയ്-ജാസ്മി ദമ്പതികളുടെ മക്കളായ ആന്‍മരിയ, അമേയ എന്നിവരും ജാസ്മിയുടെ മാതാവ് 50 വയസുളള എല്‍സമ്മയുമാണ് മരിച്ചത്. സഹോദരിമാര്‍ക്ക് എട്ടും നാലും വയസായിരുന്നു പ്രായം. കൊമ്പൊടിഞ്ഞാലിന് സമീപം പെരിഞ്ചാംകുട്ടിയിലാണ് സംഭവം. ഇവിടെയുളള പാറക്കുളത്തില്‍ വീണ് മൂന്ന് പേരും മുങ്ങി മരിക്കുകയായിരുന്നു. പാറക്കുളത്തില്‍ വീണ മൂത്ത കുട്ടി ആന്‍മരിയയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റ് രണ്ട് പേര്‍ അപകടത്തില്‍പെട്ടത്.

Signature-ad

തുണി അലക്കാന്‍ പോയ സമയത്ത് മൂത്ത കുട്ടി ആന്‍ മരിയ പറകുളത്തില്‍ നിന്നും വെള്ളം കോരി എടുക്കുന്നതിനിടയില്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. രക്ഷിക്കാന്‍ പുറകെ ചാടിയ വല്യമ്മ എല്‍സമ്മയ്ക്ക് ഒപ്പം ഇളയ കുട്ടി അമേയയും വെള്ളത്തിലേക്ക് വീണു. ഇതോടെ മൂവരും മുങ്ങി പോവുകയായിരുന്നു.

സംഭവ സമയത്ത് സമീപത്തുണ്ടായിരുന്ന എല്‍സമ്മയുടെ ഭര്‍തൃ സഹോദരി ബഹളം വെച്ച് ആളുകളെ കൂട്ടി. ഉടന്‍ ഓടി എത്തിയ നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വെള്ളത്തൂവല്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.

Back to top button
error: