LIFEMovie

”ഞാന്‍ സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ ആകാത്തതിന് കാരണം മോഹന്‍ലാലും മമ്മൂട്ടിയും” ദേവന്റെ വെളിപാട് ഇങ്ങനെ..

കെ.പി. ഉമ്മറിന് ശേഷം മലയാള സിനിമയിലെ സുന്ദര വില്ലനാണ് ദേവന്‍. സിനിമ, സീരിയല്‍ രംഗത്ത്് സജീവമാണ് താരം. മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും അടക്കം വില്ലന്‍ വേഷങ്ങള്‍ നിരവധി ചെയ്തിട്ടുണ്ട്. ഇതിനു പുറമേ നിര്‍മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ദേവന്‍ കഴിവ് തെളിയിച്ചു.

മമ്മൂട്ടി നായകനായി എത്തിയ ‘ന്യൂഡല്‍ഹി’ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം സിനിമ മേഖലയില്‍ ശ്രദ്ധ നേടുന്നത്. ദേവന്‍ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ അമ്മാവനും സിനിമ സംവിധായകനായിരുന്ന രാമു കാര്യാട്ടിന്റെ മകളെ ആയിരുന്നു. വിദ്യാഭ്യാസ കാലഘട്ടം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ദേവന്‍ സ്വന്തമായി പാര്‍ട്ടി സ്ഥാപിക്കുകയും പിന്നീട് ആ പാര്‍ട്ടി ഭാരതീയ ജനത പാര്‍ട്ടിയില്‍ ലയിക്കുകയും ആയിരുന്നു. സിനിമ മേഖലയില്‍ നിരവധി വില്ലന്‍ വേഷങ്ങളില്‍ കൂടി തിളങ്ങിയ ദേവന്‍ എന്നാല്‍ തനിക്ക് മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ നിന്നും നിരവധി അനുഭവങ്ങള്‍ ഉണ്ടായി എന്ന് താരം പറയുന്നു.

Signature-ad

താന്‍ നല്ല ഒരു നടന്‍ ആണെന്നും പ്രേക്ഷകരും തന്നെ കുറിച്ച് അങ്ങനെ ആണ് കരുതുന്നത് എന്നും എന്നാല്‍ അതിനു അനുസൃതമായ വേഷങ്ങള്‍ തനിക്ക് ലഭിച്ചില്ല എന്നും ദേവന്‍ പറയുന്നു.

മലയാളത്തില്‍ കഴിവുള്ള ഒട്ടേറെ താരങ്ങള്‍ ഉണ്ടെങ്കില്‍ കൂടിയും അവരെല്ലാം ടൈപ്പ് കാസ്റ്റിംഗില്‍ പെട്ടുപോകുന്നത് ഇവിടെയുള്ള സൂപ്പര്‍ താരങ്ങള്‍ മൂലമാണ്. പല താരങ്ങള്‍ക്കും അവരുടെ കഴിവുകള്‍ നന്നായി ഉപയോഗിക്കാന്‍ കഴിയാതെ പോകുന്നത് മലയാളത്തിലെ നെടുംതൂണുകള്‍ ആയ മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവര്‍ മൂലമാണ്. ലാലിന്റെയും മമ്മൂട്ടിയുടേയും ആരാധകരെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ചില സംവിധായകര്‍ സിനിമകള്‍ ചെയ്യുന്നത്. അതുകൊണ്ടു തന്നെ അതില്‍ അഭിനയിക്കുന്ന മറ്റുതാരങ്ങള്‍ ലാലിനെയും മമ്മൂട്ടിയെക്കാളും കൂടുതല്‍ അഭിനയിക്കാനും പാടില്ല.

ഇതില്‍ സൂപ്പര്‍ സ്റ്റാറുകള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നൊന്നും തനിക്ക് അറിയില്ല, എന്നാല്‍ സംവിധായകരും നിര്‍മാതാക്കളും അതിനു ശ്രമിക്കുന്നുണ്ടോ എന്നുള്ള കാര്യത്തില്‍ സംശയമുണ്ട്. അവര്‍ ഫാന്‍സിനു വേണ്ടിയാണ് സിനിമകള്‍ ചെയ്യുന്നത്. ഈ വിഷയം ഒരിക്കല്‍ താന്‍ മമ്മൂട്ടിയോട് ചോദിച്ചിട്ടുണ്ട് എന്നും ദേവന്‍ പറയുന്നു. തന്നെ പോലെയുള്ള നടന്മാരോട് ഇങ്ങനെ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇത് പ്രൊഫെഷണല്‍ അല്ലല്ലോടോ എന്നായിരുന്നു മറുപടി.

ചിലര്‍ക്ക് വേണ്ടി അങ്ങനെ ആയി പോകുന്നതാണ് എന്നൊക്കെ പറഞ്ഞു മമ്മൂട്ടി ഒഴിഞ്ഞുമാറി. എന്നാല്‍, മോഹന്‍ലാലിനോട് ഇക്കാര്യം തനിക്ക് ചോദിക്കാന്‍ കഴിഞ്ഞട്ടില്ല എന്നും ദേവന്‍ പറയുന്നുണ്ട്. അന്യഭാഷയില്‍ പോയാല്‍ കൂടുതല്‍ ആളുകളും ചോദിക്കുന്നത് മോഹന്‍ലാലിനെയും മമ്മൂട്ടിയെ കുറിച്ച് ആണെന്നും തനിക്ക് അവരോടു ബഹുമാനം മാത്രമാണ് ഉള്ളതെന്നും ദേവന്‍ പറയുന്നു.

തനിക്ക് ഒരിക്കലും വില്ലന്‍ വേഷങ്ങളില്‍ നിന്നും മാറി കോമഡി വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹം ഇല്ലാതിരുന്നു എന്നും വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ മടുപ്പ് ഉണ്ടാക്കിയിട്ടില്ല എന്നും താരം പറയുന്നു. ഇപ്പോള്‍ സിനിമകളേക്കാള്‍ കൂടുതല്‍ ടിവി സീരിയലുകളില്‍ ആണ് ദേവന്‍ സജീവമായി നില്‍ക്കുന്നത്.

Back to top button
error: