CrimeNEWS

പാലക്കാട്ട് ഒട്ടകത്തിന് ക്രൂര മര്‍ദനം; ആറു പേര്‍ അറസ്റ്റില്‍

പാലക്കാട്: മാത്തൂരില്‍ ഒട്ടകത്തെ ക്രൂരമായി മര്‍ദിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍. ഒട്ടകത്തിന്റെ ഉടമയായ കോയമ്പത്തൂര്‍ സ്വദേശി മണികണ്ഠന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

തെലങ്കാന സ്വദേശി ശ്യാം ഷിന്‍ഡെ, മധ്യപ്രദേശ് സ്വദേശി കിഷോര്‍ ജോഗി, മാത്തൂര്‍ സ്വദേശികളായ അബ്ദുള്‍ കരീം, ഷമീര്‍, സെയ്ദ് മുഹമ്മദ് എന്നിവരാണ് മണികണ്ഠനൊപ്പം അറസ്റ്റിലായത്. ഒട്ടകത്തെ തെരുവത്ത് പള്ളി നേര്‍ച്ചയ്ക്കായി എത്തിച്ചതായിരുന്നു. പല്ലഞ്ചാത്തനൂരിലെ ആഘോഷം കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് ഒട്ടകത്തെ ക്രൂരമായി മര്‍ദിച്ചത്.

Signature-ad

വടികൊണ്ട് തലയ്ക്കടിച്ചായിരുന്നു മര്‍ദനം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടി. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഒട്ടകത്തിന്റെ ഉടമ അടക്കമുള്ളവരെ കോട്ടായി പോലീസ് അറസ്റ്റ് ചെയ്തത്.

 

Back to top button
error: