ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതക വില കുറഞ്ഞേക്കും. രാജ്യാന്തര വിപണയില്‍ വില കുറയുന്നതിനുസരിച്ച് പാചക വാതക വില കുറക്കുമെന്ന് കേന്ദ്ര പെട്രൊളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
നിലവില്‍ ഒരു മെട്രിക് ടണ്ണിന് 750 ഡോളറാണ് വില. ഇതില്‍ നിന്ന് വില താഴുകയാണെങ്കില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കുമെന്നാണ് ഹര്‍ദീപ് സിങ് പുരി നല്കിയ വിശദീകരണം.
വിവിധ ഘടകങ്ങളാണ് രാജ്യാന്തര വിപണിയില്‍ വിലയെ സ്വാധീനിക്കുന്നത്. എന്നാല്‍, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വര്‍ഷങ്ങള്‍ക്കുള്ളില്‍ പാചകവാതകം യഥേഷ്ടം ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ലോക്സഭയില്‍ മന്ത്രി പറഞ്ഞു.
ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസിലാക്കുന്നു. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ. നിലവില്‍ ഒരു മെട്രിക് ടണിന് 750 ഡോളറാണ് വില. ഇതില്‍ നിന്ന് വില താഴുകയാണെങ്കില്‍ ആഭ്യന്തര വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് പാചകവാതകം വില്ക്കാന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ആവശ്യമായ പാചകവാതകത്തിന്റെ 60 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.