CrimeNEWS

ആറാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി; മദ്രസാധ്യാപകന് 37 വര്‍ഷം കഠിനതടവ്

മലപ്പുറം: ആറാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാധ്യാപകന് 37 വര്‍ഷം കഠിനതടവ്.
മഞ്ചേരി ചെറുകുളം എളങ്കൂര്‍ കിഴക്കുമ്പറമ്പില്‍ സുലൈമാനെ(56) യാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സി.ആര്‍. ദിനേഷ് ശിക്ഷിച്ചത്.

2015 ഏപ്രിലില്‍ കുട്ടിയെ നിര്‍ബന്ധിപ്പിച്ച് സിഗരറ്റ് വലിപ്പിച്ച് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കല്പകഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. 37 വര്‍ഷം കഠിനതടവിനുപുറമേ 80000 രൂപ പിഴയും വിധിച്ചു.

Signature-ad

പിഴ അടച്ചില്ലെങ്കില്‍ 34 മാസംകൂടി കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ 70000 രൂപ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

Back to top button
error: