NEWS

കമലാ ഹാരിസിനെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ട്രംപിന്റെ പൂഴിക്കടകൻ ,എച്ച് 1 ബി വിസ നിരോധനത്തിൽ ഇളവ്

വിദേശത്ത് നിന്നുള്ള തൊഴിലാളികൾ അമേരിക്കയിലേക്ക് വരുന്നത് തടയാൻ എച്ച് 1 ബി വിസാ നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇളവ് വരുത്തി .ലോക്ക്ഡൗണിനു മുമ്പ് ചെയ്ത ജോലിയിലേക്ക് തിരിച്ചു വരുന്ന വിസ ഹോള്ഡർമാരെ അമേരിക്ക ഇനി അനുവദിക്കും .

എച്ച് 1 ബി വിസാ ചട്ടങ്ങളിൽ ചില ഇളവുകൾ വരുത്തിയതായി യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു .തൊഴിലാളികളെ മാത്രമല്ല അവരുടെ പങ്കാളികളെയും അമേരിക്കയിലേക്ക് തിരിച്ചു വരാൻ അനുവദിക്കും .
എച്ച് 1 ബിഅടക്കമുള്ള വിവിധ തൊഴിൽ വിസകൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത് കഴിഞ്ഞ ജൂണിലാണ് .കോവിഡ് കാലത്ത് അമേരിക്കക്കാർക്ക് തൊഴിൽ ലഭ്യമാക്കാൻ ആയിരുന്നു ഇതെന്നാണ് ട്രംപിന്റെ ന്യായം .

Signature-ad

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ സമൂഹത്തിനു നിർണായക സ്വാധീനം ഉണ്ട്.ട്രംപിന്റെ എതിരാളി ജോ ബൈഡൻ ഇന്ത്യൻ വംശജ ആയ കമലാ ഹാരിസിനെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു .ഇതിനു പിന്നാലെയാണ് ദേശീയത പറയുന്ന ട്രംപ് തൊഴിൽ വിസാ ചട്ടങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചത് .

Back to top button
error: