KeralaNEWS

സീബ്രാലൈനില്‍ കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഉത്തരവാദിത്തം ഡ്രൈവര്‍ക്ക്: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈന്‍ അടയാളപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. സീബ്രാലൈനില്‍ വെച്ച് കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കാല്‍നടയാത്രക്കാരുടെ സുരക്ഷാ കാര്യത്തില്‍ റോഡുകളുടെ അവസ്ഥ ദയനീയമാണെന്ന് കോടതി വ്യക്തമാക്കി. സീബ്രാലൈനില്‍ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പൊലീസ് ജീപ്പിടിച്ച് കണ്ണൂര്‍ സ്വദേശിനി മരിച്ച സംഭവത്തില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 48 .32 ലക്ഷം രൂപ അനുവദിച്ചതിനെതിരായ അപ്പീല്‍ തള്ളിയാണ് ഉത്തരവ്.

യാത്രക്കാരിയുടെ അശ്രദ്ധ കാരണമായിരുന്നു അപകടമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ അപ്പീല്‍. സീബ്രാ ലൈനിലും ജങ്ഷനുകളിലും വേഗം കുറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്നും വിവിധ വകുപ്പുകള്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Signature-ad

അതിനിടെ, കൊച്ചി നഗരത്തില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വൈപ്പിന്‍ സ്വദേശി ആന്റണിയാണ് (46) മരിച്ചത്. മാധവ ഫാര്‍മസി ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ ആന്റണി തല്‍ക്ഷണം മരിച്ചു.

 

Back to top button
error: