KeralaNEWS

ബത്തേരിയെ വിറപ്പിച്ച പിഎം2 ഇനി ‘രാജ’; പുതുശേരിയില്‍ ഭീതിപരത്തിയ കടുവ ‘അധീര’; കൂട്ടിലടച്ചവർക്ക് പേരിട്ട് വനംവകുപ്പ്

കൽപ്പറ്റ: ബത്തേരിയെ വിറപ്പിച്ച പിഎം2 എന്ന മോഴ ആനയ്ക്കും പുതുശേരിയിൽ ഭീതിപരത്തിയ കടുവയ്ക്കും പേരിട്ട് വനംവകുപ്പ്. മുത്തങ്ങ ആനപന്തിയിൽ മെരുങ്ങിത്തുടങ്ങിയ മോഴയാനയ്ക്ക് രാജ എന്നും കുപ്പാടിയിലെ വന്യമൃഗ പരിചരണ കേന്ദ്രത്തിലെ കടുവ അധീരയെന്നും ഇനി മുതൽ അറിയപ്പെടും.

ബത്തേരിക്കാരുടെ ഉറക്കം കെടുത്തിയ പന്തല്ലൂര്‍ മഖ്ന 2 അഥവാ പിഎം 2 എന്ന മോഴയാനയെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് കൂട്ടിലാക്കിയത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ അരശിരാജയെന്നായിരുന്നു പിഎം 2 വിന്‍റെ വിളിപ്പേര്. പാപ്പാന്‍മാര്‍ നല്ല നടപ്പ് പഠിപ്പിക്കുന്ന രാജ ഭാവിയില്‍ വനംവകുപ്പിന്‍റെ കുങ്കിയാനയായേക്കും. പുതുശേരിയില്‍ കര്‍ഷകനെ ആക്രമിച്ചു കൊന്ന കടുവയെ മയക്കുവെടിവച്ചാണ് പിടികൂടിയത്. അക്രമസ്വഭാവം ഉള്ള കടുവയായതിനാല്‍ അധീര അജീവനാന്തം വനംവകുപ്പിന്‍റെ കൂട്ടില്‍ കഴിയും.

Signature-ad

അതേസമയം, വനംവകുപ്പ് അടുത്തിടെ‌ പിടികൂടിയ 2 ആനകളെയും 4 കടുവകളെയും മോചിപ്പിച്ച്‌ കാട്ടിലേക്ക്‌ തിരിച്ചുവിടണമെന്നും നിയമവിരുദ്ധമായി ഇവയെ പിടികൂടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്‌ ആനിമല്‍ ലീഗല്‍ ഫോഴ്‌സ്‌ ഇന്റഗ്രേഷന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഏഞ്ചല്‍സ്‌ നായര്‍

ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പാലക്കാട്ട്‌ നിന്ന്‌ പിടികൂടിയ പിടി 7 (ധോണി), വയനാട്ടില്‍ നിന്ന്‌ പിടികൂടിയ പിഎം 2 എന്നീ ആനകളെ പരിശീലിപ്പിക്കുന്നതു നിയമലംഘനമാണെന്നു ഹര്‍ജിയില്‍ പറയുന്നു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി കടുവകളെ പിടികൂടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Back to top button
error: