കോട്ടയം: ഗുണ്ടാ സംഘങ്ങള്‍ക്കെതിരായ നടപടി ‘ഓപ്പറേഷന്‍ ആഗി’ന്‍െ്‌റ ഭാഗമായി ജില്ലയിലുടനീളം പരിശോധനകള്‍ നടന്നു. ജില്ലയില്‍ ഇന്നലെ പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് നേതൃത്വം നല്‍കി. ഗുണ്ടകള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
185 ഓളം ഗുണ്ടകളെ പരിശോധിക്കുകയും, 100 ഓളം പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. കൂടാതെ 43 ഓളം പേര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച. സ്ഥിരം കുറ്റവാളികളായ രണ്ട് പേര്‍ക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിക്കുകയും മരങ്ങാട്ടുപള്ളി സ്റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയും ചെയ്തു.
ബസ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പോലീസും, ബൈക്ക് പെട്രോളിങ്ങും നിയോഗിച്ചിരുന്നു. ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പിമാരെയും എസ്.എച്ച്.ഒമാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന.