”എന്‍െ്‌റ രാജവമ്പാലയെ എണ്ണ തേപ്പിക്കുമെമ്പം പാടടീ”; വളര്‍ത്തു പാമ്പിനെ കുളിപ്പിക്കുന്ന യുവാവിന്‍െ്‌റ വീഡിയോ വൈറല്‍
വളര്‍ത്തു മൃഗങ്ങളുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് പതിവാണ്. സാധാരണ വിഡിയോകളില്‍ നിന്ന് വളരെ വ്യത്യസ്തമായി ഒരു വളര്‍ത്തു മൃഗത്തെ കുളിപ്പിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ കീഴടക്കിയത്. ആരും കണ്ടാല്‍ പേടിച്ചു വിറയ്ക്കുന്ന വിഷപാമ്പുകളിലൊന്നായ രാജവെമ്പാലയെ സോപ്പും വെള്ളവും ഉപയോഗിച്ച് ഒരാള്‍ കുളിപ്പിക്കുന്ന വീഡിയോ ആണ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായത്. കുപ്പിയില്‍ നിന്ന് സോപ്പ് ലായനി കയ്യിലൊഴിച്ച് പതപ്പിച്ച് പാമ്പിന്റെ ശരീരമൊട്ടാകെ പുരട്ടുന്നതും പിന്നീട് വെള്ളം ഉപയോഗിച്ച് കുളിപ്പിക്കുന്നതുമാണ് വിഡിയോയില്‍ ഉള്ളത്.മറ്റൊരു ശ്രദ്ധേയമായ കാര്യം മലയാള സിനിമയിലെ ‘ഓലത്തുമ്പത്തിരുന്നൂയാലാടും ചെല്ല പൈങ്കിളി’ എന്ന ഗാനത്തിലെ വെള്ളം കോരി കുളിപ്പിച്ച് കിന്നരിച്ചോമനിച്ച് എന്ന് തുടങ്ങുന്ന വരികളാണ് വീഡിയോയില്‍ കൊടുത്തിരിക്കുന്നത്.
ഒരു മിനിറ്റോളം നീണ്ടു നില്‍ക്കുന്ന വിഡിയോയില്‍ ഒരിക്കല്‍ പോലും പാമ്പ് യാതൊരു തരത്തിലുള്ള അസ്വസ്ഥതയും കാണിച്ചില്ല എന്നതാണ് ശ്രദ്ധേയം. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. അബ്ദുള്‍ ഖ്വായം ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇത് തമാശയല്ലെന്നും ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ് ഇതെന്നും അദ്ദേഹം അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ വന്യജീവി സങ്കേതത്തില്‍ നിന്ന് പിടികൂടിയ കുരങ്ങിനെ കൈവശം വച്ചതിന് ചണ്ഡീഗഢില്‍ നിന്നും ഒരാളെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിന്റെ ജുഡീഷ്യല്‍ വിചാരണകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്രയൂം അപകടകാരിയായ പാമ്പിനെ ലാഘവത്തോടെ കുളിപ്പിക്കുന്നതിന്റെ ഞെട്ടലിലാണ് കാഴ്ചക്കാര്‍.
It’s not funny, rather a non bailable & cognizable offence amounting to imprisonment upto 7 years u/s 51, #Wildlife Protection Act 1972.
We arrested someone in Chandigarh, for keeping #Monkey after capturing from some Sanctuary. judicial trials going on.pic.twitter.com/dNM2zg7I2P
— Dr Abdul Qayum, IFS (@drqayumiitk) February 2, 2023
ഇന്ത്യയുടെ ദേശീയ ഉരഗമാണ് രാജവെമ്പാല. ഇന്ത്യയില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവയെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും ജാമ്യമില്ലാ കുറ്റമാണ്. ലോകത്തിലെ എറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. തെക്കു കിഴക്കന്‍ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളില്‍ കാണപ്പെടുന്ന ഇവ പ്രധാനമായും പാമ്പുകളെയും ഉടുമ്പുകളെയുമാണ് ഭക്ഷിക്കുന്നത്. ചേരയാണ് ഇഷ്ടഭക്ഷണം. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ തുടങ്ങിയ പാമ്പുകളെയും രാജവെമ്പാല ഭക്ഷിക്കാറുണ്ട്. ചില സമയത്ത് മറ്റു രാജവെമ്പാലകളെയും ഭക്ഷണമാക്കും. നാഡികളെ ബാധിക്കുന്ന ന്യൂറോ ടോക്‌സിനുകളാണ് രാജവെമ്പാലയുടെ വിഷം. 20 -40 മനുഷ്യരെയോ ഒരാനയെയോ കൊല്ലാനുള്ള വിഷം ഒരേ സമയം പുറപ്പെടുവിക്കാന്‍ ഇവയ്ക്കാകും.