പുതുച്ചേരി: അധ്യയന വര്‍ഷം തുടങ്ങി എട്ടു മാസമായിട്ടും വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും പുസ്തകവും വിതരണം ചെയ്യാത്തതിനെതിരേ പ്രതിഷേധവുമായി ഡി.എം.കെ എം.എല്‍.എമാര്‍. പ്രതിഷേധ സൂചകമായ സ്കൂള്‍ യൂണിഫോമും ഐഡി കാര്‍ഡും ധരിച്ച് സൈക്കിള്‍ ചവിട്ടിയാണ് എം.എല്‍.എമാര്‍ സഭയിലെത്തിയത്.
സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, സൈക്കിള്‍, ലാപ്ടോപ് എന്നിവ നല്‍കുന്നതിലെ കാലതാമസം, സ്കൂള്‍ ബസുകളുടെ ഓപ്പറേഷന് എന്നിവയും ഡി.എം.കെ, കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നയിച്ചു. കുട്ടികള്‍ക്ക് നല്കുന്ന ഉച്ചഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ഇതില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിന് മുഖ്യമന്ത്രി എന്‍ രംഗസാമിയും മന്ത്രിമാരും മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് രണ്ട് കോണ്‍ഗ്രസ് അംഗങ്ങളായ എം വൈദ്യനാഥനും രമേഷ് പറമ്പത്തും സഭയില്‍ നിന്നും വാക്കൗട്ട് നടത്തി.
ഡി.എം.കെ അംഗങ്ങള്‍ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് തുടര്‍ന്നു, സ്പീക്കര്‍ ആര് സെല്‍വം അടുത്ത കാര്യത്തിലേക്ക് നീങ്ങി, തുടര്‍ന്ന് ആറ് ഡി.എം.കെ അംഗങ്ങളായ ശിവ, എഎംഎച്ച് നസീം, അനിബാല്‍ കെന്നഡി, ആര് സമ്പത്ത്, ആര് സെന്തില്‍ കുമാര്‍, എം. നാഗത്യാഗരാജന് എന്നിവരും വാക്കൗട്ട് നടത്തി. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനല്ല ജി20 വേദിയൊരുക്കാനാണ് പുതുച്ചേരിയില്‍ സര്‍ക്കാരിന് താല്പര്യമെന്ന് എം.എല്‍.എമാര്‍ ആരോപിച്ചു.