HealthLIFE

ബജറ്റിലും ഇടം പിടിച്ച മെന്‍സ്ട്രല്‍ കപ്പിനെ അറിയാം; വനിതകള്‍ക്കൊരു ഉത്തമ കൂട്ടുകാരി

ര്‍ത്തവകാലം എളുപ്പമാക്കാനുള്ള വിദ്യകളില്‍ ഒന്നാണ് മെന്‍സ്ട്രല്‍ കപ്പ്. സ്‌കൂളുകളില്‍ അടക്കം മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പത്തു കോടി വകയിരുത്തിയതായി ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപനവുമുണ്ട്. സാധാരണ നാം ഉപയോഗിയ്ക്കുന്ന പാഡുകള്‍ പോരാ എന്നുള്ളതു കൊണ്ടു തന്നെ ഇപ്പോള്‍ കുറച്ചു കൂടി സൗകര്യപ്രദമായി രീതിയില്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കു ഒന്നാണിത്. സുരക്ഷിതമായ ഒന്നു തന്നെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നതാണ്.

മാസമുറ സമയത്ത് ഗര്‍ഭാശയ മുഖം അഥവാ സെര്‍വിക്സിന് തൊട്ടു താഴേയായാണ് ഇതു വയ്ക്കുക. ഇത് ആര്‍ത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളില്‍ വച്ചു തന്നെ ശേഖരിക്കും. അതിനാല്‍ ഈ സമയത്തെ ഈര്‍പ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകുകയുമില്ല. മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോള്‍ ഇത് രക്തം ശേഖരിയ്ക്കുന്നു.കഴുകി വൃത്തിയാക്കി ഉപയോഗിയ്ക്കുവാന്‍ പറ്റുന്ന തരത്തിലുള്ളതാണ് കപ്പ്. സാനിറ്ററി നാപ്കിന്‍ പോലുള്ള ചിലവുണ്ടാകുന്നുമില്ല. ഒരു കപ്പു വാങ്ങിയാല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാന്‍ സാധിക്കും.

Signature-ad

മെന്‍സ്ട്രല്‍ കപ്പ്

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിയ്ക്കുന്നതിനെ കുറിച്ച് എണ്ണമറ്റ സംശയങ്ങളുണ്ട്. ഇതിലൊന്ന് കോപ്പര്‍ ടി ധരിച്ച സ്ത്രീകള്‍ക്ക് ഇത് ഉപയോഗിയ്ക്കാന്‍ പറ്റുമോയെന്നതാണ്. ഇത് ധരിച്ച് പുറത്തേയ്ക്കെടുക്കുമ്പോള്‍ കോപ്പര്‍ ടിയ്ക്ക് സ്ഥാനഭ്രംശമുണ്ടാകുമോ പോലെയുളള ഭയമാണ് പലര്‍ക്കും.

കോപ്പര്‍ ടി ധരിച്ചവര്‍ക്കും ഉപയോഗിയ്ക്കാവുന്നതാണ് മെന്‍സ്ട്രല്‍ കപ്പ്. ഇതു പുറത്തേയ്ക്കെടുക്കുമ്പോള്‍ പതുക്കെ ഒരു പ്രസ് ചെയ്ത് എടുക്കണം എന്നു മാത്രം. അതായത് സാധാരണ ഇത് പുറത്തേയ്ക്കെടുക്കാനുള്ള ശരിയായ രീതിയില്‍ ഇതെടുക്കാം. 16 വയസു മുതല്‍ ഉളളവര്‍ക്ക് ഇത് ഉപയോഗിയ്ക്കാം.

സാധാരണ സൈസ്

സാധാരണ പലര്‍ക്കും ഇതിന്റെ സൈസിനെ കുറിച്ച് സംശയമുണ്ട്. ഇത് പരീക്ഷിച്ചു നോക്കി തന്നെ വേണം, കണ്ടു പിടിയ്ക്കാന്‍. വിവാഹം കഴിയാത്തവര്‍ക്ക് സ്മോള്‍ സൈസ് മതിയാകും. എന്നു കരുതി വിവാഹശേഷം, അല്ലെങ്കില്‍ പ്രസവ ശേഷം മീഡിയം, ലാര്‍ജ് മാത്രമേ ചേരൂ, സ്മോള്‍ പറ്റില്ല എന്ന ചിന്താഗതിയും തെറ്റാണ്. ഇത് വാങ്ങി നമുക്കു ചേരുന്ന സൈസ് നമ്മള്‍ തന്നെ കണ്ടു പിടിയ്ക്കും.

ഇത് ആര്‍ത്തവ സമയത്തിനു മുന്‍പേ തന്നെ ആദ്യ തവണ ഉള്ളില്‍ വയ്ക്കാന്‍ ശീലിയ്ക്കുക. അല്ലാതെ ആദ്യ തവണ ആര്‍ത്തവ സമയത്ത് തന്നെ ഇത് വയ്ക്കാന്‍ ശ്രമിച്ചാല്‍ ആര്‍ത്തവ ബ്ലീഡിംഗിനൊപ്പം ബുദ്ധിമുട്ടുണ്ടായേക്കാം. ഇതിനാല്‍ ആദ്യ തവണ ഇത് ഉപയോഗിയ്ക്കുമ്പോള്‍ ആര്‍ത്തവ സമയത്തല്ലാതെ വയ്ക്കാന്‍ പഠിയ്ക്കുക. ഇത്തരം സമയത്ത് വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാം.

ഇത് ഉപയോഗിച്ചാല്‍

ഇതുപോലെ ഇത് ഉപയോഗിച്ചാല്‍ യൂട്രസ് ഇറങ്ങിപ്പോരുമോയെന്ന സംശയവും പലര്‍ക്കുമുണ്ട്. ഇതിലും വാസ്തവമില്ല. ഇതു പോലെ മെന്‍സ്ട്രല്‍ കപ് ധരിച്ചാല്‍ മൂത്രവിസര്‍ജനത്തിന് ബുദ്ധിമുട്ടാകുമോയെന്ന തരത്തിലെ ചോദ്യവുമുണ്ട്. മൂത്ര വിസര്‍ജനവും ഇതു വയ്ക്കുന്ന പൊസിഷനും രണ്ടും രണ്ട് ദിക്കിലാണ്. ഇതിനാല്‍ തന്നെ ഇത്തരം ഭയാശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വേണം, പറയുവാന്‍.

ഇതു പോലെ ‘വജൈനല്‍ ഏരിയ’ വലുതാകുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. ഇതിലും വാസ്തമില്ല. വജൈന എന്നത് സ്വാഭാവികമായി ചുരുങ്ങാനും വികസിയ്ക്കാനും കഴിവുള്ളതാണ്. ഇതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ വരുമെന്ന ഭയമില്ല.

അവിവാഹിതരായ പെണ്‍കുട്ടികള്‍

വിവാഹം കഴിയ്ക്കാത്ത പെണ്‍കുട്ടികള്‍ ഇതുപയോഗിച്ചാല്‍ കന്യാചര്‍മം പൊട്ടിപ്പോകുമോ പോലുളള പ്രശ്നം പലര്‍ക്കുമുണ്ട്. ഇതില്‍ യാതൊരു വാസ്തവമില്ല. കന്യാചര്‍മമെന്ന നേര്‍ത്ത പാടയ്ക്ക് ശരീരത്തില്‍ യാതൊരു പ്രസക്തിയുമില്ല. ഇതു വച്ച് കന്യകാത്വം എന്നുള്ള സങ്കല്‍പത്തിന് അടിസ്ഥാനവുമില്ല. കാരണം കന്യാചര്‍മം നേര്‍ത്തൊരു പാടയാണ്.

ഇത് മുറിഞ്ഞു പോകാന്‍ സ്പോട്സ്, ഡാന്‍സ് പോലുള്ള ശാരീരിക അധ്വാനങ്ങള്‍ തന്നെ മതിയാകും. മെന്‍സ്ട്രല്‍ കപ് ധരിയ്ക്കുുന്നത് കന്യാചര്‍മത്തെ മുറിവേല്‍പ്പിയ്ക്കുന്നു എന്ന തരത്തിലെ യാതൊരു റിപ്പോര്‍ട്ടുകളുമില്ല.

ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം

നാപ്കിനുകള്‍, ടാംപൂണുകള്‍ എന്നിവ കൂടുതല്‍ നേരം ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന അപകടകരമായ ബാക്ടീരിയ രോഗമാണ് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം . ഇത് പൂര്‍ണ്ണമായും സുരക്ഷിതമായ സിലിക്കണ്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതിനാല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം സാധ്യതയില്ല.

ഒരു മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍, രക്തം യോനിയുടെ മുഖഭാഗവുമായി ചേര്‍ന്ന് നില്‍ക്കുന്നില്ല, മറിച്ച്, കപ്പിനുള്ളില്‍ ശേഖരിക്കുകയും യോനിയുടെ ഭാഗങ്ങള്‍ വൃത്തിയായി ഇരിയ്ക്കുകയും ചെയ്യുന്നു. പാഡ് പോലുളളവയേക്കാള്‍ ഇത് ധരിച്ചിട്ടുണ്ടെന്ന തോന്നല്‍ പോലും ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം.

രാത്രിയില്‍

സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷം വീണ്ടും ഉപയോഗിക്കാം. ചൂടുവെള്ളത്തില്‍ തിളപ്പിച്ച് അണുവിമുക്തി ഉറപ്പ് വരുത്തുകയുമാവാം.ഇവ ഉയോഗിയ്ക്കുമ്പോള്‍ സാനിറ്റഡി പാഡുകള്‍ ഉപയോഗിയ്ക്കുന്നതിനേക്കാള്‍ പണ ലാഭവും പ്രകൃതിയ്ക്ക് അനുയോജ്യവുമെന്നതാണ് ഒരു ഗുണം.

രാത്രിയില്‍ പാഡിനേക്കാള്‍ എന്തുകൊണ്ടും അനുയോജ്യം മെന്‍സ്ട്രല്‍ കപ്പാണ്. ഇത് ഇടയ്ക്കിടെ മാറ്റേണ്ടതില്ലെന്നതാണ് ഗുണം. ആര്‍ത്തവം ഉറക്കപ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ചുരുക്കം.

 

Back to top button
error: