Social MediaTRENDING

അഴകിനും അഴകായ് സുപ്രിയ; ഗ്യാലറിയെ കീഴടക്കി രോഹന്‍ ബൊപ്പണ്ണയുടെ ഭാര്യ

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം ബ്രസീല്‍ സഖ്യത്തിനു മുന്നില്‍ തോല്‍വി വഴങ്ങിയിരുന്നു. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ തോറ്റത്. ഫൈനല്‍ പോരാട്ടം കാണാന്‍ രോഹന്‍ ബൊപ്പണ്ണയുടെ കുടുംബവും മെല്‍ബണിലെത്തിയിരുന്നു.

മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണയെ പ്രോത്സാഹിപ്പിക്കാനെത്തിയ ഭാര്യ സുപ്രിയയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. സമൂഹമാധ്യമത്തില്‍ സുപ്രിയയുടെ മെല്‍ബണിലെ ചിത്രങ്ങള്‍ വൈറലാണ്. ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് ആരാധകരിലൊരാള്‍ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്തത്. സംഭവം ശ്രദ്ധയില്‍പെട്ട രോഹന്‍ ബൊപ്പണ്ണ ”ഞാന്‍ ഇതിനോടു യോജിക്കുന്നു” എന്നാണു ട്വിറ്ററില്‍ കുറിച്ചത്.

Signature-ad

https://twitter.com/rohanbopanna/status/1619262588155736064?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1619262588155736064%7Ctwgr%5E48b40b52157089d48b29bf12755a5990f21604e4%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Ftennis%2F2023%2F01%2F29%2Ffan-calls-rohan-bopannas-wife-most-beautiful-woman-tennis-star-responds.html

മക്കളോടൊപ്പമാണ് സുപ്രിയ അണ്ണയ്യ മെല്‍ബണില്‍ രോഹന്‍ ബൊപ്പണ്ണയുടെ മത്സരം കാണാനെത്തിയത്. രോഹന്‍ ബൊപ്പണ്ണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇതുവരെ ചാംപ്യനായിട്ടില്ല. മുന്‍പ് 2018ല്‍ ടിമിയ ബാബോസിനൊപ്പം മിക്‌സഡ് ഡബിള്‍സ് ഫൈനലിലെത്തിയിരുന്നു.

Back to top button
error: