IndiaNEWS

മധ്യപ്രദേശിലെ മൊറേനയിൽ പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ രണ്ടു വിമാനങ്ങൾ തകർന്നുവീണു, മൂന്നു പൈലറ്റുമാരിൽ ഒരാൾ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേനയിൽ പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ രണ്ടു വിമാനങ്ങൾ തകർന്നുവീണു, മൂന്നു പൈലറ്റുമാരിൽ ഒരാൾ മരിച്ചു സുഖോയ്, മിറാഷ് യുദ്ധവിമാനങ്ങൾ ആണ് പരിശീലനപ്പറക്കലിന് ഇടയില്‍ തകർന്നത്. രണ്ടു വിമാനങ്ങളിൽ ആയി ഉണ്ടായിരുന്ന മൂന്നു പൈലറ്റുമാരിൽ ഒരാളാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ പിന്തുണ നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.

വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവയാണ് തകർന്നുവീണത്. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പുറപ്പെട്ട വിമാനങ്ങളാണു വ്യോമസേനയുടെ പ്രകടനത്തിനിടെ തകർന്നുവീണത്. ഇന്നു പുലർച്ചെ 5.30നാണ് അപകടമുണ്ടായത്. വിമാനങ്ങൾ ആകാശത്തുവച്ച് കൂട്ടിയിടിച്ചുവെന്നാണു പ്രാഥമിക നിഗമനം.

Signature-ad

വിമാനങ്ങളിലെ രണ്ടു പൈലറ്റുമാർ സുരക്ഷിതരാണ്. സംഭവം സ്ഥിരീകരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതായി അറിയിച്ചു. സിഡിഎസ് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ അനിൽ ചൗഹാൻ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി എന്നിവരുമായി അദ്ദേഹം സംസാരിച്ചു. സംഭവത്തില്‍ ‍വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

Back to top button
error: