CrimeNEWS

അതിജീവിതയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി പുറന്തോട്ടത്തില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ മകന്‍ സെര്‍ഫിന്‍ വില്‍ഫ്രഡ് (22) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.

പരാതിയെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ ഇടുക്കിയില്‍ നിന്നും പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് കടുത്തുരുത്തി സ്റ്റേഷനില്‍ മറ്റൊരു പോക്‌സോ കേസ് കൂടി നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Signature-ad

 

Back to top button
error: