CrimeNEWS

അപരിചിതര്‍ക്ക് ലിഫ്ട് കൊടുക്കുന്നവര്‍ ശ്രദ്ധിക്കുക, പതിയിരിക്കുന്നത് കൊടുംചതി

തിരുവനന്തപുരം: രാത്രിയില്‍ ലിഫ്ട് ചോദിച്ച് ബൈക്കില്‍ കയറിയയാള്‍ ബൈക്കും,പേഴ്‌സും, ഫോണും കവര്‍ന്ന ശേഷം യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. ഇക്കഴിഞ്ഞ ആറിനാണ് സംഭംവം. കഴക്കൂട്ടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പാരിപ്പള്ളി സ്വദേശി സുജിത്ത് (29) രാത്രി ഒമ്പതോടെ ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയില്‍ ദേശീയ പാതയില്‍ മാമത്ത് എത്തിയപ്പോള്‍ ഒരാള്‍ ലിഫ്ട് ചോദിച്ച് ബൈക്കില്‍ കയറി. യാത്ര തുടരുന്നതിനിടെ സുജിത്തിന്റെ കഴുത്തില്‍ കത്തിവച്ചശേഷം ബൈക്ക് നിറുത്തിച്ചു. തുടര്‍ന്ന് മുഖത്ത് എന്തോ മണപ്പിച്ച ശേഷം ബോധം കെടുത്തുകയായിരുന്നു.

പിന്നീട് സുജിത്തിനെ കല്ലമ്പലം തട്ടുപാലത്തിന് സമീപം ഉപേക്ഷിച്ചശേഷം ബൈക്കും, പണവും രേഖകളുമടങ്ങിയ പേഴ്‌സും, മൊബൈലും കവര്‍ന്ന് ഇയാള്‍ കടന്നുകളയുകയായിരുന്നു. അവശനായി റോഡരുകില്‍ കിടന്ന സുജിത്തിന്നെ പട്രോളിംഗിനെത്തിയ കല്ലമ്പലം പൊലീസ് കണ്ടെത്തി വീട്ടിലെത്തിച്ചു. തുടര്‍ന്ന് സുജിത്തിനെ പ്രാഥമിക ശുശ്രൂഷ നല്‍കി.

Signature-ad

എട്ടിന് സംഭവം വിവരിച്ച് ആറ്റിങ്ങല്‍ പോലീസില്‍ ഇയാള്‍ പരാതി നല്‍കി. സംഭവം കല്ലമ്പലം മേഖലയില്‍ നടന്നതിനാല്‍ ആറ്റിങ്ങല്‍ പൊലീസ്, കേസ് കല്ലമ്പലം സ്റ്റേഷന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പൂന്തുറ സ്റ്റേഷനില്‍ പിടിയിലായതായാണ് വിവരം. ഇതിനിടെ സുജിത്തിന്റെ പേഴ്‌സിലുണ്ടായിരുന്ന അമ്മയുടെ എ.ടി.എം കാര്‍ഡില്‍നിന്ന് പണം പിന്‍വലിച്ചതായും പറയുന്നു.

Back to top button
error: