കോട്ടയം: കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ അർബൻ ലൈവ്‌ലി ഹുഡ് മിഷനും (എൻ യു എൽ എം) കുടുംബശ്രീയും സെന്റർ ഫോർ എംപ്ലോയ്‌മെന്റ് ആൻഡ് എഡ്യൂക്കേഷണൽ ഗൈഡൻസും (സി ഇ ഇ ജി) സംയുക്തമായി നടപ്പാക്കുന്ന വിവിധ സൗജന്യ തൊഴിൽ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആയുർവേദ പഞ്ചകർമ ടെക്‌നിഷ്യൻ (ആയുർവേദ തെറാപ്പി), സി എൻ സി ഓപ്പറേറ്റർ, ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ, ടു വീലർ സർവീസ് ടെക്‌നിഷ്യൻ എന്നി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കോഴ്‌സുകൾ പൂർണ്ണമായും സൗജന്യമാണ്. പഠന സാമഗ്രികൾ സൗജന്യമായി ലഭിക്കും. താമസിച്ചു പഠിക്കുന്നവർക്ക് (റസിഡൻഷ്യൽ) ഭക്ഷണവും താമസവും സൗജന്യമായിരിക്കും. നോൺ റസിഡൻഷ്യൽ കോഴ്‌സുകൾക്ക് സ്റ്റൈപൻഡ് ലഭിക്കും. ഗവൺമെന്റ് സർട്ടിഫിക്കറ്റും ജോലിയും ലഭിക്കും. പോസ്റ്റ് പ്ലേസ്മെന്റ് സപ്പോർട്ടും ഉണ്ടായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി/ പ്ലസ് ടു പാസായ18 നും 35 നും ഇടയിൽ പ്രായമുള്ളവരും ഏതെങ്കിലും നഗരസഭയിലോ കോർപറേഷനിലോ സ്ഥിര താമസക്കാരും ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8593921122, 9037486929