Movie

ദിലീപ്-ലാൽ ജോസ്- ബെന്നി പി നായരമ്പലം ടീം ഒരുമിച്ച ‘സ്‌പാനിഷ്‌ മസാല’ റിലീസ് ചെയ്‌തിട്ട് ഇന്ന് 11 വർഷം

സിനിമ ഓർമ്മ

ദിലീപ്– ലാൽ ജോസ്- ബെന്നി പി നായരമ്പലം കൂട്ടുകെട്ടിന്റെ ‘സ്‌പാനിഷ്‌ മസാല’ റിലീസ് ചെയ്‌തിട്ട് 11 വർഷം. 2012 ജനുവരി 20 നായിരുന്നു പ്രശസ്‌ത പാചക വിദഗ്‌ധൻ നൗഷാദ് നിർമ്മിച്ച ചിത്രം പ്രദർശനത്തിനെത്തിയത്. കാഴ്‌ച, ചട്ടമ്പി നാട്, ബെസ്റ്റ് ആക്റ്റർ തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവാണ് നൗഷാദ്. ‘ചാന്തുപൊട്ടി’ന്റെ വിജയത്തിന് ശേഷം ദിലീപ്, ലാൽ ജോസ്, ബെന്നി, വിദ്യാസാഗർ ടീം ഒരുമിച്ച ചിത്രമാണ് സ്‌പാനിഷ്‌ മസാല. ‘അറബിക്കഥ’യ്ക്ക് ശേഷം അതേ സംവിധായകൻ മറ്റൊരു വിദേശിയെ മലയാളത്തിൽ പരിചയപ്പെടുത്തി എന്ന പ്രത്യേകതയുമുണ്ട് സ്‌പാനിഷ്‌ മസാലയ്ക്ക്. സ്പെയിനിൽ ഭൂരിഭാഗവും ചിത്രീകരിച്ച ചിത്രത്തിൽ തക്കാളിയേറ്, കാളപ്പോര് തുടങ്ങിയ സ്‌പാനിഷ്‌ ഉത്സവങ്ങളും കാണാം.

Signature-ad

കാമുകനെ പിരിഞ്ഞിരിക്കുന്ന കാമുകി, കാമുകന്റെ ശബ്‌ദത്തിൽ സംസാരിക്കാൻ അറിയാവുന്ന ഒരാളെ ഇഷ്ടപ്പെടുന്ന ത്രികോണ പ്രണയ കഥയാണ് സ്‌പാനിഷ്‌ മസാല. സാഹചര്യം കൊണ്ട് തന്ന രണ്ടാമനാണ് മികച്ച കാമുകനെന്ന് കാമുകി തിരിച്ചറിയുന്നു. മിമിക്രി അവതരിപ്പിക്കാൻ പോയ ദിലീപിന്റെ കഥാപാത്രം, ജീവിക്കാൻ വേണ്ടി ഷെഫിന്റെ വേഷം കെട്ടുന്നതും നർമ്മ മധുര മുഹൂർത്തങ്ങളിലൂടെ അയാളുടെ ആത്മവിശ്വാസം ഒടുവിൽ വിജയം പ്രാപിക്കുന്നതുമാണ് സിനിമ.
ആർ വേണുഗോപാൽ-വിദ്യാസാഗർ ടീമിന്റെ ഗാനങ്ങൾ പ്രതീക്ഷിച്ച വിജയം നേടിയില്ല; ചിത്രത്തിന്റെ ഗതിയും അങ്ങനെ തന്നെ ആയിരുന്നു.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: