KeralaNEWS

പാലാ നഗരസഭാ ചെയര്‍മാന്‍ തര്‍ക്കം; സി.പി.എം ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് ജോസ് കെ.മാണി

കോട്ടയം: പാല നഗരസഭ ചെയര്‍മാനായി സി.പി.എം ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി. പ്രാദേശിക നേതൃത്വത്തെ തള്ളിയ ജോസ്, ബിനു പുളിക്കകണ്ടത്തെ ചെയര്‍മാനായി തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും പാലയിലേത് പ്രദേശിക കാര്യമാണെന്നും പറഞ്ഞു.

ബിനു പുളിക്കകണ്ടത്തെ ചെയര്‍മാനായി സി.പി.എം തീരുമാനിച്ചാല്‍ കേരള കോണ്‍ഗ്രസ് പിന്തുണക്കുമെന്നും സി.പി.എം തീരുമാനത്തില്‍ ഇടപെടില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. മുന്നണി ധാരണകള്‍ പൂര്‍ണമായും പാലിക്കുമെന്നും സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. അതേസമയം, പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സി.പി.എമ്മിന് ഇനിയും തീരുമാനം എടുക്കാനായിട്ടില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടിയോഗം വൈകുന്നേരത്തേക്ക് മാറ്റി.

Signature-ad

പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ആരാകണം എന്ന് സി.പി.എം ആണ് തീരുമാനിക്കേണ്ടതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു പറഞ്ഞു. ഇതില്‍ മറ്റ് പാര്‍ട്ടികള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ഒരു ഘടക കക്ഷികളുടെ തീരുമാനത്തില്‍ മറ്റൊരു ഘടക കക്ഷി കടന്ന് കയറുന്നത് ശരിയല്ല. അധികാര കൈമാറ്റത്തിന് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ തീരുമാനം ആയതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അത് കേരള കോണ്‍ഗ്രസ് പാലിക്കുന്നില്ല. പാലായില്‍ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: