KeralaNEWS

ബിരിയാണിയില്‍ പഴുതാരയെ കണ്ടെത്തിയ ഹോട്ടല്‍ നോട്ടീസ് നല്‍കിയിട്ടും പൂട്ടിയില്ല; ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇടപെട്ട് അടപ്പിച്ചു

കൊച്ചി: ബിരിയാണിയില്‍ പഴുതാരയെ കണ്ടെത്തിയ എറണാകുളത്തെ ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടല്‍ അടപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് നോട്ടീസ് നല്‍കിയിട്ടും പൂട്ടാതിരുന്നതോടെയാണ് നടപടി കൈക്കൊണ്ടത്. പശ്ചിമ കൊച്ചിയിലെ വിവിധ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വ്യാപക പരിശോധനയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്നത്.

കൊച്ചിയിലെ കായാസ് ഹോട്ടലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ബിരിയാണിയില്‍ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃശ്ശൂര്‍ സ്വദേശികളായ ഒരു കുടുംബം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചപ്പോഴാണിത്.
പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് കണ്ടെത്തി. ഇന്നലെ തന്നെ ഹോട്ടല്‍ അടച്ചു പൂട്ടാനുള്ള നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും ഹോട്ടല്‍ പ്രവര്‍ത്തിച്ചതോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടി കൈക്കൊണ്ടത്.

Signature-ad

കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കുമെന്നാണ് കരുതുന്നത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് കാസര്‍ഗോഡ് സ്വദേശി അഞ്ജുശ്രീ പാര്‍വ്വതി ശനിയാഴ്ച രാവിലെ മരിച്ചിരുന്നു. കാസര്‍ഗോഡ് അടുക്കത്ത്ബയല്‍ അല്‍ റൊമാന്‍സിയ ഹോട്ടലില്‍നിന്നാണ് അനുശ്രീ കുഴിമന്ത്രി കഴിച്ചത്. കോട്ടയം സംക്രാന്തിയില്‍ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍നിന്ന് വരുത്തിച്ച അല്‍ഫാം കഴിച്ച് നഴ്സായ രശ്മി മരിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.

 

 

 

 

 

 

Back to top button
error: