NEWS

കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുന്ന വാര്‍ത്തകളാണ് ഇന്ന് പുറത്തുവന്നിട്ടുള്ളത്: രമേശ് ചെന്നിത്തല

കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുന്ന വാര്‍ത്തകളാണ് ഇന്ന് പുറത്തുവന്നിട്ടുള്ളത്.

2.  ഇ ഡി  യുടെ സത്യ വാങ്ങ് മൂലം കേരളത്തിലെ സര്‍ക്കാരിന്റെ ചിത്രം പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്.  മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന അധോലോക പ്രവര്‍ത്തനങ്ങളുടെ സംക്ഷ്പ്ത  രൂപമാണ് ഇന്ന്  കോടതിയുടെ മുമ്പാകെ ഇ ഡി നല്‍കിയത്്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെയും  തട്ടിപ്പുകാരുടെയും ന്ദ്രമാണെന്ന് ഔദ്യോഗികമായിതന്നെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
 
3. കോടതിയില്‍ ഇ.ഡി. സമര്‍പ്പിച്ച രേഖ ഔദ്യോഗിക രേഖയാണ്. ഇത്  പ്രകാരം ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രം എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.

Signature-ad

 4. കഴിഞ്ഞ 55 മാസമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്നിവന്നിരുന്നത് സ്വര്‍ണ്ണക്കള്ളക്കടത്തും, കള്ളപ്പണം വെളിപ്പിക്കലുമായിരുന്നു.
 
5. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓരോരുത്തര്‍ക്കും ഓരോ ചുമതലയാണ് നല്‍കിയിരുന്നത്. ചിലര്‍ക്ക് സ്വര്‍ണ്ണക്കടത്ത്, ചിലര്‍ക്ക് അഴിമതി, മറ്റുചിലര്‍ക്ക് കള്ളപ്പണം വെളിപ്പിക്കല്‍. ഒരു നിമിഷം പോലും ഈ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്.  നാല്  വര്‍ഷമായി  പദ്ധതികളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും പേരില്‍ നടക്കുന്ന വന്‍ കൊള്ള അന്വേഷിക്കണ്ട എന്ന് പറയുന്നതും ഇതൊക്കെ കൊണ്ടാണ്്.
 
6. ഇനി ഒരു നിമിഷം പിണറായി സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കസ്സേരില്‍ ഇരിക്കരുത്. ഉടന്‍ രാജി വയ്ക്കണം.

7.  വികസനപ്രവര്‍ത്തനം എന്ന പേരില്‍ നടന്നവയെല്ലാം കള്ളപ്പണം വെളിപ്പിക്കാനുള്ള പരിപാടികളായിരുന്നു.

 8. കള്ളക്കടത്ത് സ്വര്‍ണ്ണം വിട്ടയയ്ക്കാന്‍ തുടക്കം മുതല്‍ വിമാനത്താവള അധികൃതരിലും കസ്റ്റംസിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്നു. ശിവശങ്കരനും, അഡി .  പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമാണ്  കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ഫോണ്‍ വിളിച്ചത്്.   പ്രതിപക്ഷം അത് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കുകയായിരുന്നു.
 
9. തന്റെ ഓഫീസില്‍നിന്ന് ആരും കള്ളക്കടത്ത് കാര്‍ക്കുവേണ്ടി വിളിച്ചിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമായിരുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇ ഡി  കൊടുത്ത  സത്യവാങ്ങ്മൂലത്തില്‍ പ്രതിപക്ഷവും, മാധ്യമങ്ങളും ഉന്നയിച്ച കാര്യങ്ങളെല്ലാം  സത്യമാണ് എന്ന്  തെളിയിക്കപ്പെട്ടിരിക്കുന്നു.
 
10. ലോക്കറില്‍നിന്ന് ഇ.ഡി. പിടിച്ചെടുത്ത ഒരു കോടി രൂപ കള്ളക്കടത്ത് സംഘത്തില്‍നിന്നും ശിവശങ്കറിന് കമ്മീഷന്‍ ആയി ലഭിച്ചതോ അല്ലെങ്കില്‍ ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം സ്വപ്ന അടക്കമുളള കള്ളക്കടത്ത് സംഘം നിക്ഷേപിച്ചതാകാം.
സ്വപ്നയുടെയും സംഘത്തിന്റെയും പ്രധാന ജോലി കള്ളക്കടത്തും ദേശവിരുദ്ധപ്രവര്‍ത്തനവുമാണെന്ന് ശിവശങ്കറിന് നേരത്തെതന്നെ അറിയാമായിരുന്നു എന്ന് വ്യക്തമാകുകയാണ്.
 
11. ഈ സംഘത്തിന്റെ പണമിടപാട് അടക്കം എല്ലാം നിയന്ത്രിച്ചിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ശിവശങ്കറായിരുന്നു.
 ഡിപ്ലോമാറ്റിക്ക് ബാഗേജിലൂടെ വരുന്നത് കള്ളക്കടത്ത് സ്വര്‍ണ്ണമായിരുന്നു എന്ന് ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്.
 
12. മുഖ്യമന്ത്രിയുടെ ഓഫീസിനും ശിവശങ്കറിനും, അഡി. പ്രൈവറ്റ് സെക്രട്ടറി സി. എം  രവീന്ദ്രനും, അവിടെയുള്ള മറ്റു പ്രമുഖ ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു എന്ന് ഇ.ഡി. വെളിപ്പെടുത്തുന്നു.

13. മുഖ്യമന്ത്രിയുടെ ഓഫീസ് രൂപം കൊള്ളുന്ന പദ്ധതികളുടെ രഹസ്യവിവരങ്ങളെല്ലാം സ്വപ്നയ്ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനായിരുന്നു.ലൈഫ്, കെ. ഫോണ്‍ തുടങ്ങിയ പദ്ധതികളെല്ലാം തന്നെ ശിവശങ്കരനും സ്വപ്നയും തമ്മിലുള്ള കൂട്ടുകച്ചവടമായിരുന്നു.
 
14. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ അഴിമതിയെക്കുറിച്ചും കൈക്കൂലിയെക്കുറിച്ചും ശിവശങ്കറിന് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു.
 യുണിടാക് ബില്‍ഡേഴ്സ് സ്വപ്നയ്ക്ക് നല്‍കിയ 1 കോടി വരുന്ന  കൈക്കൂലി, റെഡ് ക്രെസന്റില്‍നിന്നും ലൈഫ് മിഷനുവേണ്ടി നല്‍കിയ പണം,  യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച കൈക്കൂലി പണം ഇതേക്കുറിച്ചെല്ലാം ശിവശങ്കറിന് അറിയാമായിരുന്നു.
 മാത്രമല്ല, ഇങ്ങനെ ലഭിച്ച പണം സ്വപ്ന കൈക്കാര്യം ചെയ്തതും ശിവശങ്കരന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു.

15.  കെ ഫോണ്‍, ലൈഫിലെ 36 പദ്ധതികളില്‍ ഏതാണ്ട് 28 എണ്ണത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ശിവശങ്കരന്‍ സ്വപ്നയ്ക്ക് കൈമാറിയത് സ്വകാര്യ വ്യക്തികളില്‍നിന്നും കമ്മീഷന്‍ ഇനത്തില്‍ വലിയ തോതില്‍ പണം തട്ടാനായിരുന്നു.
 
16. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനുമായി ശിവശങ്കറിന് ബന്ധമുണ്ടായിരുന്നു. കെ ഫോണിന്റെയും ലൈഫ് മിഷന്റെയും കരാറുകള്‍ യു.ണിടാക്ക് കമ്പനികള്‍ക്ക് ലഭിച്ചതും ശിവശങ്കരനും സന്തോഷ് ഈപ്പനും തമ്മിലുള്ളഅടുപ്പം കൊണ്ടുതന്നെയാണ്.
 
17. അതൊടൊപ്പം ടോറസ്്് ഢൗണ്‍ ടൗണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചില പ്രമുഖ വ്യക്തികളും ശിവശങ്കരനുമായി ബന്ധപ്പെട്ട സംഭാഷണ വിവരങ്ങളും  അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെയും കൊള്ളയുടെയും സ്വജന പക്ഷപാതത്തിന്റെയും അധോലോക പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി മാറി. പ്രതിപക്ഷം എത്രയോ നാളുകളായി  പറയുന്ന കാര്യമാണ്. തന്റെ ഓഫീസിന് ഇതുമായി യാതൊരു ബന്ധവുമില്ലന്ന് പറഞ്ഞ  മുഖ്യമന്ത്രി ഇതിന് മറുപടി പറയണം.

18. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് വികസനപദ്ധതികള്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തെ പാര്‍ട്ടി പ്രതികൂട്ടില്‍ നിര്‍ത്തിയതിന്റെ യഥാര്‍ഥ കാരണം ഇപ്പോഴാണു മനസിലായത്. അഞ്ചോളം വികസനപദ്ധതികളുടെ ഫയലുകള്‍ വിഎസ് ക്ലിയര്‍ ചെയ്യാതെ ഇരുന്നപ്പോള്‍ അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ചേര്‍ന്ന് വിഎസിനെതിരെ പ്രമേയം പാസാക്കി. വികസനം മുടക്കുന്ന മുഖ്യമന്ത്രിയാണ് അന്നു വിഎസിനെ ചിത്രവധം ചെയ്തത്. യഥാര്‍ഥത്തില്‍ നേതാക്കള്‍ക്കും പാര്‍ട്ടിക്കും കിട്ടുന്ന കമ്മിഷന്‍ വിഎസ് മുടക്കി എന്നതായിരുന്നു ആ ചൊരുക്കിനു കാരണം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല പിണറായിയുടെ കമ്മിഷനടി.

19. അന്നു കേരളത്തിലെ ചില വന്‍കിടക്കാരുടെ വ്യവസായ പദ്ധതികളായിരുന്നുവെങ്കില്‍ ഇന്നു കേരളത്തിനു പുറത്തുള്ള കോര്‍പറേറ്റുകളുമായാണു ചങ്ങാത്തം. അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലറുമായുള്ള കൂട്ടുകെട്ട് വരെ അതു നീണ്ടു കിടക്കുന്നു. ഇടനിലക്കാര്‍ വഴി അവരെ ക്ഷണിച്ചുകൊണ്ടുവന്ന് വേണ്ട  ഒത്താശകളെല്ലാം ചെയ്തു സര്‍ക്കാര്‍ ചെലവില്‍ കമ്മിഷനായി കോടികള്‍ തട്ടുന്ന വ്യവസായം തന്നെയാണു ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സിപിഎം ശാസ്ത്രീയമായി ആരംഭിച്ചു നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയാണ് അതിന്റെ  നായക സ്ഥാനത്ത്്

20. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിപ്പുകാരനും. അങ്ങോട്ടും ഇങ്ങോട്ടും ഒരു പാട് ഒളിക്കാനും മറച്ചുവയ്ക്കാനും ഉള്ളതുകൊണ്ടാണു പിണറായിയെ കോടിയേരിയും കോടിയേരിയെ പിണറായിയും പിന്താങ്ങുന്നത്. ഈ ചേട്ടന്‍ ബാവ, അനിയന്‍ ബാവ ഏര്‍പ്പാട് കേരളത്തില്‍ അവസാനിക്കാന്‍ പോകുകയാണ്.

21. ഭരണത്തിന്റെ തണലില്‍ ഇതെല്ലാം ഒരു തടസവുമില്ലാതെ നടക്കുമെന്നു വന്നപ്പോഴാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടിക്കുന്നതും കേന്ദ്രാന്വേഷണ ഏജന്‍സികള്‍ കേരളത്തിലേക്ക് വരുന്നതും. വിമാനത്താവളത്തില്‍ പിടിച്ചത് നയതന്ത്ര പാഴ്സല്‍ അല്ല നോഹയുടെ പെട്ടകമാണെന്നാണ് തുടര്‍ന്നുള്ള അന്വേഷണം ബോധ്യപ്പെടുത്തുന്നത്. ഇപ്പോള്‍ കേന്ദ്ര അന്വേഷണങ്ങള്‍ തന്നിലേക്കു തന്നെ തിരിയുമെന്നു വന്നതോടെ മുഖ്യമന്ത്രി തന്നെ തെരുവില്‍ സമരത്തിന് ഇറങ്ങുകയാണ്. അഴിമതിക്കെതിരെ നടത്തുന്ന ഒരു അന്വേഷണങ്ങള്‍ക്ക് ഒരു മന്ത്രിസഭ തന്നെ തെരുവിലിറങ്ങി സമരം നടത്തുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കും. അഴിമതി രഹിത കേരളം എന്ന മുദ്രാവാക്യമായി അധികാരത്തിലേറിയവര്‍ സ്വന്തം അഴിമതി പിടിക്കുമെന്നു വന്നപ്പോള്‍ പാവം സഖാക്കളെ കൂടി തെരുവിലിറക്കി ദുര്‍ബലമായ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത്  ജനങ്ങള്‍ക്ക് മനസിലാകും.

22. ദേശവിരുദ്ധ ബന്ധങ്ങള്‍ ആരോപിച്ചും രാഷ്ട്രീയ വിരോധം തീര്‍ക്കാനും  വിവിധ സര്‍ക്കാരുകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ബിജെപിയുടെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നതിനോടു കോണ്‍ഗ്രസും കേരളത്തിലെ പ്രതിപക്ഷവും യോജിക്കുന്നില്ല. എന്നാല്‍ ഇവിടെ നടക്കുന്നത് അതാണെന്നു പറയാന്‍ കഴിയില്ല. നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തി എന്നതു ശരിയല്ലേ? അത് അന്വേഷിക്കണമെന്നു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി കത്തെഴുതിയതു വസ്തുതയല്ലേ? ആ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും യജമാനനും തോഴിയുമായിരുന്നു എന്നതു വസ്തുതയല്ലേ? ഇവര്‍ രണ്ടു പേരും ലൈഫ് പദ്ധതിയിലടക്കം കമ്മിഷന്‍ തട്ടി എന്നതു നിഷേധിക്കാന്‍ കഴിയുമോ? ആ കമ്മിഷനടി മറ്റു പദ്ധതികളിലും നടന്നിട്ടുണ്ടെന്ന സൂചന കിട്ടുമ്പോള്‍  സ്വര്ണക്കടത്തും മാത്രം അന്വേഷിച്ചാല്‍ മതി, ബാക്കി കൊള്ളയെല്ലാം പോട്ടെന്നു വയ്ക്കണമെന്നാണോ പിണറായി വിജയന്‍ ആവശ്യപ്പെടുന്നത്.

 23. ഒരു പ്രതിയെ ഒരു കേസില്‍ പിടിച്ചാല്‍ അയാളുടെ മറ്റു കേസുകള്‍ കൂടി അന്വേഷിക്കുന്നതു പൊലിസിന്റെ രീതിയാണ് എന്ന് ആഭ്യന്തരമന്ത്രിയായ പിണറായി വിജയന് അറിയില്ലേ? അത് കേരളത്തിലെ ഏതു പൊലിസ് സ്റ്റേഷനില്‍ വരെ നടക്കുന്ന കാര്യമല്ലേ? അതേ കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നുള്ളൂ. ശിവശങ്കറിന്റെ ഹവാലാ ബന്ധം ബോധ്യമായപ്പോള്‍ അദ്ദേഹം നടത്തിയ മറ്റു തട്ടിപ്പുകള്‍ കൂടി അവര്‍ പരിശോധിക്കുന്നു. അതിന്റെ ഭാഗമായ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നു. അതോടെ ശരിക്കും പിണറായി വിജയനു നെഞ്ചിടിച്ചു. അതിന്റെ വെപ്രാളമാണ് അദ്ദേഹം കാട്ടുന്നത്.

 24.ലാവ് ലിന്‍ കേസിലെ അതേ തന്ത്രമാണ് അദ്ദേഹം പയറ്റുന്നത്. പാര്‍ട്ടിയെ രംഗത്തിറക്കി പ്രതിരോധിക്കുക. സ്വയം വെട്ടിപ്പും തട്ടിപ്പും നടത്തുക, എന്നിട്ടു രക്ഷപെടാനായി പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും രംഗത്തിറക്കുക. അങ്ങനെ രാഷ്ട്രീയപരിച ഉപയോഗിച്ചിട്ടു കാര്യമില്ലെന്നു പിണറായി വിജയന്‍ മനസിലാക്കണം. ഒരു അന്വേഷണത്തില്‍ തെളിവുകളാണ് പ്രധാനം.തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനു മുഖ്യമന്ത്രി ഭയക്കണം? അതല്ല, തെളിവുകള്‍ തനിക്കു നേരെ ഉണ്ടെന്നു സ്വയം തോന്നിയാല്‍ കൂടുതല്‍ ഇരുനു നാറാതെ അന്തസായി ഇപ്പോള്‍ തന്നെ രാജിവച്ചിട്ടു പോകുന്നതാണു പിണറായി വിജയനു നല്ലത്.

25.  തെറ്റ് ചെയ്തട്ടില്ലങ്കില്‍  എന്തിനാണ് മുഖ്യമന്ത്രിയും പാര്‍്ട്ടി സെക്രട്ടറിയും ഭയപ്പെടുന്നത്്.


ഐ ടി അറ്റ് സ്‌കൂള്‍-

ഐ ടി അറ്റ് സ്‌കൂള്‍ പദ്ധതിയില്‍ ഞാന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള സി പിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന അഴിമതിയെ മൂടിവയ്കാനുദ്ദേശിച്ച് കൊണ്ടുള്ളതാണ്.

1. ലൈഫ് പദ്ധതി പോലെ  തന്നെ ഹൈടെക്ക് സ്‌കൂള്‍ നവീകരണ പദ്ധതിയേയും സ്വര്‍ണ്ണക്കള്ളക്കടത്തിനുള്ള മറയാക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.

2. ഈ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും, അഴിമതിക്കും, സ്വര്‍ണ്ണക്കടത്തിനും വേണ്ടി മാത്രമായിരുന്നു.  എന്ന്്് ഒരോ ദിവസം കഴിയുന്തോറും കൂടുതല്‍ വ്യക്തമാവുകയാണ്.

3. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഐറ്റി പ്രോജക്ടുകളില്‍ സ്വര്‍ണ്ണക്കടത്ത് കേസിലായ റമീസും, നടത്തിയ ഇടപെടലുകളെ സംബന്ധിച്ച മൊഴി പുറത്തുവിട്ടിട്ടുണ്ട്. കസ്റ്റംസ് വകുപ്പിന് 03.08.2020 ന് സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരുപ്രതിയായ അബ്ദുള്‍ ഹമീദ് വരിക്കോടന്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. അബ്ദുള്‍ ഹമീദ് വരിക്കോടന്‍ താന്‍ റമീസുമായി ഐറ്റി പ്രോജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് വന്നിരുന്നതായും സ്വര്‍ണ്ണക്കേസില്‍ ഉള്‍പ്പെട്ടെ പ്രതി സന്ദീപിന് അവിടെ വച്ച് കണ്ടിരുന്നതായും ബോധിപ്പിക്കുന്നുണ്ട്.

4. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ ഇത്തരത്തില്‍ കള്ളക്കടത്തിനും, നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ മാഫിയാ സംഘങ്ങള്‍ക്ക് സാധിച്ചത് അത്യന്തം ഗുരുതരമായ കാര്യമാണ്.
ഈ പദ്ധതി പ്രകാരം വിതരണം ചെയ്തിട്ടുള്ള ഉപകരണങ്ങളുടെ ഗുണനിലവാരത്തെ പറ്റി ഇപ്പോള്‍ തന്നെ വ്യാപകമായ പരാതിയും, ആക്ഷേപങ്ങളും  ഉയര്‍ന്നിട്ടുണ്ട്്്.

5. കാലാവധി കഴിഞ്ഞതും, E-waste category യില്‍ വരു ഉപകരണങ്ങളുമാണ് ഐറ്റ് അറ്റ് സ്‌കൂള്‍ പദ്ധതി  പ്രകാരം വാങ്ങിക്കൂട്ടിയതൊണ് മനസ്സിലാകുന്നത്.  ടെണ്ടര്‍ specifications   ല്‍ വന്‍ തിരിമറികള്‍ നടത്തിയാണ് വര്‍ക്കുകള്‍ ടെണ്ടര്‍ ചെയ്തിട്ടുള്ളത്. RMSA ലെ  ഫിനാന്‍സ്  ഓഫീസര്‍ ഇതിനെതിരെ തടസ്സവാദം രേഖപ്പെടുത്തിയിരുെങ്കിലും മുന്‍ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരു  ശിവശങ്കരന്‍ അധ്യക്ഷനായ കമ്മറ്റി  ഇതിനെ ഓവര്‍റൂള്‍ ചെയ്യുകയായിരുന്നു. ഇതെല്ലാം അന്വേഷണ വിധേയമാക്കേണ്ട വിഷയമാണ്.

 6. ഏതെല്ലാം സര്‍ക്കാര്‍ പദ്ധതികളാണ് ഇത്തരത്തില്‍ വിവിധ നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തിയതെത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരേണ്ടതുണ്ട്.    

7. ഹൈടെക്ക് സ്‌കൂള്‍ നവീകരണം, ഐ റ്റി അറ്റ് സ്‌കൂള്‍ പദ്ധതി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ വാങ്ങലുകളും ഇടപാടുകളെ സംബന്ധിച്ച് വിശദമായ അന്വേഷണം വേണം.  

8. ഈ പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനികള്‍ ആരുടെ ബിനാമിയാണെന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തണം.  ശിവശങ്കറിന് ഒറ്റക്ക് ഇത് ചെയ്യാന്‍ തഴിയില്ല. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് സര്‍ക്കാരിന്റെ  പദ്ധതിയില്‍ ഇടപെടാന്‍ എന്ത് സവിശേഷമായ അധികാരമാണുള്ളത്്്.  ഈ ക്രമവിരുദ്ധ ഇടപാടുകള്‍ക്കും, തട്ടിപ്പുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത സ്വാധീനമുള്ള മറ്റ്   ആളുകളുണ്ട്്്.  അവരെ  കണ്ടെത്തണം നിയമത്തിന്  മുമ്പില്‍ കൊണ്ടുവരണം.

9. ഇതിനെക്കുറിച്ച് ഉന്നത തല  അന്വേഷണം വേണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് സമഗ്രമായ കത്ത്  കൊടുത്തിട്ടുണ്ട്്്.  ഇതിനെക്കുറിച്ച് സി പിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ  ദിവസം  ഇറക്കിയ പ്രസ്താവന ദുര്‍ബലവും  ബാലിശവുമാണ്.
ഇതിലെ ബിനാമിക്കമ്പനികളെയും അഴിമതിക്കാരെയും പുറത്ത്‌കൊണ്ടുവരും വരെ ഈ പോരാട്ടം തുടരും.

 1.  ബി ജെ പിയെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമം  വിലപ്പോകില്ല.

ദേശീയതലത്തില്‍  ഇന്ത്യനാഷണല്‍ കോണ്‍ഗ്രസിന്റെ പോരാട്ടം ബി ജെ പിയുമായിട്ടാണ്. കേരളത്തില്‍ ക്‌ളച്ച് പിടിക്കാത്ത ഒരു പാര്‍ട്ടിക്ക്്  സ്വാധീനമുണ്ടാക്കിക്കൊടുക്കാനാണ്  കേരളത്തിലെ സി പിഎം നേതൃത്വം അവരെ മഹത്വ വല്‍ക്കരിക്കുന്നത്്.  കേരളത്തില്‍ ഇത്രയും കാലമായി പാര്‍ലമെന്റ് അസംബ്‌ളി തിരഞ്ഞെടുപ്പുകളില്‍  നിര്‍ണായകമായ ഒരു മുന്നേറ്റുമുണ്ടാക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ബി ജെ പി. നാളെയും അവര്‍ക്ക് അതിന്കഴിയില്ല. എന്നാല്‍ അവരെ മഹത്വ വല്‍ക്കരിക്കാനും , പുകഴ്താനും  അവര്‍ക്ക് പ്രധാന്യമുണ്ടാക്കി കൊടുക്കാനുമാണ് സി പി എമ്മും ഇടത് മുന്നണിയും  ശ്രമിച്ചുകൊണ്ടിരിക്കുന്നത്്.  നിങ്ങള്‍ എത്ര പ്രധാന്യമുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ചാലും  കേരളത്തിലെ   ജനങ്ങള്‍ക്ക് ബി ജെ പിയെ അറിയാം അവരുടെ യഥാര്‍ത്ഥ മുഖമറിയാം മതേതരത്വത്തിനെതിരായി ബി ജെ  പി നടത്തുന്ന പ്രവര്‍ത്തനത്തെ ചെറുത്ത് നില്‍ക്കുന്ന നാടാണ് കേരളം.  അത് കൊണ്ട്  ബി ജെ പിയെ മഹത്വ വല്‍ക്കരിക്കാനുള്ള മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും  ശ്രമം വിലപ്പോകില്ല.

Back to top button
error: