തമിഴ്നാട് ബിജെപി നേതൃത്വം സ്ത്രീകളോടു കാട്ടുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് നടി ഗായത്രി രഘുറാം പാർട്ടിയിൽനിന്നു രാജിവച്ചു. സ്ത്രീകളോടു വിവേചനമുണ്ടെന്നും സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ നേതൃത്വത്തിൽ പാർട്ടിയിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്നും തമിഴ് വികസന വിഭാഗം അധ്യക്ഷയായിരുന്ന നടി ട്വീറ്റ് ചെയ്തു.
ബി.ജെ.പി നേതാവ് അണ്ണാമലയാണ് തന്റെ രാജിക്ക് കാരണമെന്നും അണ്ണാമലയ്ക്കെതിരെയുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഗായത്രി അവകാശപ്പെട്ടു. കഴിഞ്ഞ നവംബറിൽ സ്ത്രീയോട് മോശമായി സംസാരിച്ച പാർട്ടി നേതാവിനെ വിമർശിച്ചതിന്റെ പേരിൽ ഗായത്രിയെ സപ്സെൻഡ് ചെയ്തിരുന്നു.
‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ, അവനുണ്ടൊരു രാജകുമാരി’ എന്ന മലയാള സിനിമയിൽ പൃഥ്വിരാജിന്റെ നായികയായിരുന്നു ഗായത്രി.