LocalNEWS

കോട്ടയത്ത് ബൈക്കും വാനും കൂട്ടിയിട്ടിച്ച് എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു

    കോട്ടയം കൂരോപ്പടയിൽ ബൈക്കും വാനും കൂട്ടിയിട്ടിച്ച് എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. ളാക്കാട്ടൂർ പുതുക്കുളങ്ങര വീട്ടിൽ അനിൽകുമാറിൻ്റെ മകൻ അദ്വൈത് (19 ) ആണ് മരിച്ചത്.

ഒപ്പം യാത്ര ചെയ്തിരുന്ന  മാടപ്പാട് കൂർങ്ങണാമറ്റത്തിൽ പ്രണവിന്  ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.’ പ്രണവിനെ കോട്ടയം  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Signature-ad

പള്ളിക്കത്തോട്- കൂരോപ്പട റോഡിൽ കൂവപ്പൊയ്കക്ക് സമീപമാണ് വൈകുന്നേരം 4 മണിക്കാണ് അപകടമുണ്ടായത്. പള്ളിക്കത്തോട് കിറ്റ്സ് എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥികളായ അദ്വൈത് അനിലും പ്രണവും സഞ്ചരിച്ച ബൈക്കിൽ എയ്സ് വാനിടിച്ചായിരുന്നു അപകടം.

ഇരുവരെയും ഉടൻ തന്നെ പാമ്പാടി താലൂക്കാശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും അദ്വൈതിൻ്റെ ജീവൻ രക്ഷിക്കാനായില്ല. പാമ്പാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

സുനിതയാണ് അദ്വൈതിൻ്റെ മാതാവ്.
ആകാശ്, ആദർശ് എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: