കൊല്ലം: നാഗര്‍കോവില്‍-കോട്ടയം അണ്‍റിസര്‍വ്ഡ് എക്സ്പ്രസിന്‍റെ (16366) സമയമാറ്റം യാത്രക്കാർക്ക് തിരിച്ചടി. തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് ഒട്ടും പ്രയോജനമില്ലാതെയാണ് സമയമാറ്റമെന്നാണ് ആരോപണം. കൊല്ലം മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള സ്റ്റേഷനുകളിലെ സമയക്രമത്തില്‍ മാറ്റംവരുത്തിയുള്ള പുതിയ പരിഷ്കാരത്തില്‍, തിരുവനന്തപുരം മുതല്‍ വര്‍ക്കല വരെയുള്ള സ്റ്റേഷനുകളെ ആശ്രയിക്കുന്നവരെ പരിഗണിച്ചിട്ടില്ലെന്നാണ് വിമര്‍ശനം കൊല്ലത്ത് 4.55ന് എത്തിയിരുന്ന ട്രെയിൻ ഇനി മുതല്‍ വൈകീട്ട് 5.15നാകും എത്തുക എന്നതാണ് കാതലായ മാറ്റം
ഈ ട്രെയിന്‍ നിലവില്‍ തിരുവനന്തപുരം വിടുന്നത് 2.35നാണ്. ശേഷം വഴിയില്‍ നിര്‍ത്തിയിട്ടും വേഗം കുറച്ചുമാണ് 5.15ന് കൊല്ലത്തെത്തിക്കുക. അതേസമയം നിലവില്‍ തിരുവനന്തപുരം വിടുന്ന 2.35 എന്നത് ചെന്നൈ മെയില്‍ പുറപ്പെടുന്ന മൂന്നിന് ശേഷം 3.15നോ 3.20നോ ആക്കിയാല്‍ മറ്റ് സ്റ്റേഷനുകളില്‍നിന്ന് ഓഫീസ്-സ്കൂള്‍ സമയം കഴിഞ്ഞിറങ്ങുന്നവര്‍ക്കടക്കം പ്രയോജനപ്പെടുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഈ ആവശ്യം റെയില്‍വേയ്ക്ക് മുന്നിലുണ്ടെങ്കിലും ഇനിയും പരിഗണിച്ചിട്ടില്ല.