KeralaNEWS

കുഞ്ഞാലിക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധിനിച്ചുവെന്ന വെളിപ്പെടുത്തൽ; ഷുക്കൂര്‍ വധക്കേസിൽ വീണ്ടും നിയമയുദ്ധത്തിന് കളമൊരുങ്ങുന്നു

കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധിനിച്ചുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ അരിയിൽ ഷുക്കൂര്‍ വധക്കേസിൽ വീണ്ടും നിയമയുദ്ധത്തിന് കളമൊരുങ്ങുന്നു. പി.കെ കുഞ്ഞാലിക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധിനിച്ചുവെന്ന് കണ്ണൂരിലെ പ്രമുഖ അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തലാണ് വിവാദമായത്. ഈ കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപെട്ട് താന്‍ ഹൈകോടതിയെ സമീപിക്കുമെന്ന ടിപി ഹരിന്ദ്രന്റെ മുന്നറിയിപ്പ് മുസ്ലിം ലീഗിനെയും പ്രതിരോധത്തിലാക്കി.

നേരത്തെ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍ വിഭാഗം അടക്കം പറഞ്ഞിരുന്ന ആരോപണങ്ങള്‍ ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനുമായി അടുത്ത ബന്ധമുള്ള ഒരു അഭിഭാഷകന്‍ തന്നെ ഉയര്‍ത്തിയതാണ് മുസ്ലീം ലീഗ് നേതൃത്വത്തെ പ്രകോപിച്ചത്.  2012 ല്‍ കണ്ണപുരം വള്ളുവന്‍ കടവില്‍ വെച്ചു എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ മണിക്കൂറുകളോളം ബന്ദിയാക്കിയതിനു ശേഷം കുത്തിക്കൊന്നത്. കണ്ണൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ സംബന്ധിച്ചിടുത്തോളം അങ്ങേയറ്റം സെന്‍സിറ്റിവായി കാണുന്ന കൊലപാതമാണ് അരിയില്‍ ഷുക്കൂറിന്റെത്. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ നേതാവായ പികെ കുഞ്ഞാലിക്കുട്ടി തന്നെ കേസിലെ പ്രതിയായ പി ജയരാജനെ കൊല കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി അണിയറ നീക്കങ്ങള്‍ നടത്തിയെന്ന ആരോപണം നേതൃത്വം എന്തെല്ലാം ന്യായീകരണങ്ങള്‍ നടത്തിയാലും ലീഗ് പ്രവര്‍ത്തകര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.

Signature-ad

ടി.പി ഹരീന്ദ്രന്റെ പിന്നില്‍ മറ്റു ചിലരുണ്ടെന്നും ഇവര്‍ ഗുഢാലോചന നടത്തിയെന്നുമാണ് ഇതിനെ പ്രതിരോധിക്കുന്നതിനായി ലീഗ് നേതൃത്വം ഉയര്‍ത്തുന്ന വാദഗതികള്‍. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ 16 ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ വ്യാജ പ്രചരണം നടത്തിയെന്നു ആരോപിച്ചു ലീഗിന്റെ അഭിഭാഷകര്‍ ടിപി ഹരീന്ദ്രന്‍, വാര്‍ത്ത സംപ്രഷണം ചെയ്ത ചാനല്‍ എംഡി, റിപ്പോര്‍ട്ട് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കിയിട്ടുണ്ട്.

ഇ.പി ജയരാജന്റെ റിസോര്‍ട് വിവാദത്തില്‍ അതുഅവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണെന്ന പികെ കുഞ്ഞാലിക്കുട്ടി യുടെ പ്രതികരണമാണ് ആരോപണത്തിന് പിന്നിലെ പ്രകോപനമെന്നാണ് മുസ്ലീം ലീഗിന്റെ വിലയിരുത്തല്‍.തികച്ചും യാദ്യശ്ചിമായി ഉയര്‍ന്നുവന്ന ആരോപണമല്ല പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്നുവന്നതെന്ന വിലയിരുത്തലാണ് മുസ്ലീം ലീഗ് നേതൃത്വത്തിനുള്ളത്.

Back to top button
error: