CrimeNEWS

ഭിത്തിയിലെ ദ്വാരത്തിലൂടെ അയല്‍ക്കാരായ ദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി; പ്രവാസി യുവാവിന് ജയില്‍

ദുബായ്: ഭിത്തിയിലെ ദ്വാരത്തിലൂടെ അയര്‍ക്കാരായ ദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തിയ പ്രവാസി യുവാവിന് രണ്ടു മാസം തടവ്. തടവ് ശിക്ഷ അനുഭവിച്ച ശേഷം 26 വയസുകാരനായ പ്രതിയെ നാടുകടത്താനും ദുബായ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. നിയമവിരുദ്ധമായി ചിത്രീകരിക്കുകയും വിവാഹിതരായ ദമ്പതികളുടെ സ്വകാര്യതയില്‍ അതിക്രമിച്ചുകയറുകയും ചെയ്തുവെന്ന കുറ്റത്തിനാണ് ശിക്ഷ.

രണ്ട് കുടുംബങ്ങള്‍ ഒരു മുറി ഷെയര്‍ ചെയ്തായിരുന്നു ഉപയോഗിച്ചിരുന്നത്. രണ്ട് കുടുംബങ്ങളെയും വേര്‍തിരിക്കുന്നത് മരം ഉപയോഗിച്ചുള്ള സെപ്പറേഷന്‍ വാളായിരുന്നു. എന്നാല്‍, ഇതിന് ദ്വാരമുണ്ടാക്കിയാണ് യുവാവ് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഭിത്തിയിലെ ദ്വാരത്തിലൂടെ ഒരു ഫോണ്‍ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് ഉടന്‍ തന്നെ പ്രതിയുടെ കൈയില്‍ നിന്ന് അത് പിടിച്ചെടുത്ത് പോലീസില്‍ ഏല്‍പ്പിക്കുകയും തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയതായി പരാതി നല്‍കുകകയുമായിരുന്നുവെന്ന് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ വെളിപ്പെടുത്തി. ഫോണ്‍ പരിശോധിച്ച പോലിസിന് അതില്‍ നിന്ന് 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ക്ലിപ്പ് കണ്ടെത്താനും സാധിച്ചു. ഉടന്‍ തന്നെ യുവാവിനെ അറസ്റ്റ് ചെയ്യുകയും ദുബായിലെ പബ്ലിക് പ്രോസിക്യൂഷന്‍ മുമ്പാകെ ഹാജരാക്കുകയുമായിരുന്നു.

Signature-ad

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഇരയും ഭാര്യയും ഒരു മുറി മരത്തിന്റെ ബോര്‍ഡ് കൊണ്ട് രണ്ടായി ഭാഗിച്ച് താമസിച്ചിരുന്നത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായും അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ ഒരു മണിയായപ്പോള്‍ അയല്‍ക്കാരന്‍ താമസിക്കുന്ന തൊട്ടടുത്ത മുറിയില്‍ നിന്ന് ശബ്ദം കേട്ടാണ് താന്‍ ഉണര്‍ന്നതെന്നും അപ്പോള്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്ന് യുവാവ് പോലിസിനോട് പറഞ്ഞു. അങ്ങിനെയാണ് രണ്ട് മുറികളെയും വേര്‍തിരിക്കുന്ന ഭിത്തിയിലെ ഒരു ദ്വാരത്തിലൂടെ തന്റെ അയല്‍ക്കാരുടെ കിടപ്പറ ദൃശ്യങ്ങള്‍ ഒളികാമറയിലൂടെ ചിത്രീകച്ചതെന്നും യുവാവ് സമ്മതിച്ചു.

Back to top button
error: