CrimeNEWS

ഒരേ രജിസ്‌ട്രേഷന്‍ നമ്പറില്‍ 2 ബുള്ളറ്റുകള്‍; അന്വേഷിക്കാന്‍ പോലീസ്

കോഴിക്കോട്: വടകരയില്‍ ഒരേ രജിസ്‌ട്രേഷന്‍ നമ്പറില്‍ 2 ബുള്ളറ്റുകള്‍ കണ്ടെത്തിയതില്‍ അന്വേഷണം പോലീസിന് കൈമാറും. വടകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബുള്ളറ്റിന്റെ നമ്പര്‍ വ്യാജമെന്ന് മോട്ടര്‍ വാഹന വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് കേസ് പോലീസിന് കൈമാറുന്നത്. വ്യാജരേഖ ചമച്ച് വാഹനങ്ങള്‍ വില്‍പന നടത്തുന്ന വന്‍സംഘം ഇതിനുപിന്നില്‍ ഉണ്ടോയെന്നും സംശയിക്കുന്നു.

വടകര ആര്‍.ടി ഓഫീസ് പരിധിയിലാണ് ഒരേ നമ്പറിലുള്ള 2 ബുള്ളറ്റുകള്‍ മോട്ടര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഒരെണ്ണം വടകര മേമുണ്ട സ്വദേശിയുടെ പേരിലും രണ്ടാമത്തേത് പാനൂര്‍ സ്വദേശിയുടെ പേരിലുമായിരുന്നു. വാഹനങ്ങളുടെ ചേസിസ് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടകര സ്വദേശിയുടെ പേരിലുള്ള ബുള്ളറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. എന്നാല്‍, ഇക്കാര്യം ഉടമയ്ക്ക് അറിയില്ല.

Signature-ad

വാഹന ഉടമയെ കബളിപ്പിച്ചതാണെന്ന് മനസിലായി. വാഹനം ഇതിനോടകംതന്നെ പലതവണ കൈമാറ്റം ചെയ്യപ്പെട്ടതാണ്. വ്യാജരേഖ ചമച്ച് വാഹനങ്ങള്‍ വില്‍ക്കുന്ന സംഘമാണോ ഇതിന് പിന്നിലെന്നും സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് കേസ് പോലീസിന് കൈമാറാന്‍ തീരുമാനിച്ചത്. പോലീസ് കേസ് ഏറ്റെടുത്ത ശേഷമായിരിക്കും ബുള്ളറ്റ് വില്‍പന നടത്തിയവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുക.

 

Back to top button
error: