IndiaNEWS

തെലുങ്ക് സിനിമാ നിർമാതാവും മുതിർന്ന നടനുമായ ചലപതി റാവു അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സിനിമ നിർമാതാവും മുതിർന്ന നടനുമായ ചലപതി റാവു അന്തരിച്ചു. 78 വയസ്സായിരുന്നു. തെലുങ്ക് സിനിമയിലെ ഹാസ്യ-വില്ലൻ വേഷങ്ങളില്‍ പതിറ്റാണ്ടുകളായി നിറഞ്ഞു നിന്ന ചലപതി റാവു, 600-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്. ആന്ധ്രാപ്രദേശിലെ ബലിപാരു സ്വദേശിയാണ്. അദ്ദേഹത്തിന്റെ മകൻ രവി ബാബു ടോളിവുഡിലെ നടനും ചലച്ചിത്ര നിർമ്മാതാവുമാണ്. 1966 സാക്ഷി ല്‍ അഭിനയിച്ച സാക്ഷിയാണ് ആദ്യ ചിത്രം. ഡ്രൈവർ രാമുഡു (1979), വജ്രം (1995) കിക്ക് (2009) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.  കുടുംബത്തോട് അടുത്ത വൃത്തങ്ങളാണ് മരണവിവരം സ്ഥിരീകരിച്ചത്.

എന്‍.ടി. രാമറാവു, കൃഷ്ണ, അക്കിനേനി നാഗാര്‍ജുന, ചിരഞ്ജീവി, വെങ്കിടേഷ്, അല്ലു അര്‍ജുന്‍, പ്രഭാസ് തുടങ്ങിയവര്‍ക്കൊപ്പം വില്ലനായും സഹനടനായും വേഷമിട്ട നടനാണ് ചലപതി റാവു. ‘യമഗോള’, ‘യുഗപുരുഷുഡു’, ‘ബൊബ്ബിലി പുലി’, ‘അല്ലാരി’, ‘അരുന്ധതി’, ‘സിംഹ’, ‘കിക്ക്’, ‘റിബല്‍’, ‘സരൈനോഡു’, ‘ജയ ജാനകി നായക’, ‘വിനയ വിധേയ രാമ’ തുടങ്ങിയവയാണ് ചലപതി അഭിനയിച്ച ചിത്രങ്ങളില്‍ ചിലത്.

Signature-ad

നാഗ ചൈതന്യ, നാഗാര്‍ജുന എന്നിവര്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ‘ബംഗര്‍ രാജു’വാണ് പുറത്തിറങ്ങിയ അവസാനചിത്രം. 2020-ല്‍ ‘ചതരംഗം’ എന്ന തെലുങ്ക് വെബ്സീരീസിലും വേഷമിട്ടു. തെലുങ്ക് നടനും സംവിധായകനും നിര്‍മ്മാതാവുമായ രവി ബാബു മകനാണ്. ചലച്ചിത്രമേഖലയില്‍ നിന്ന് നിരവധി പേര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Back to top button
error: