CrimeNEWS

ആംബുലന്‍സിനുള്ളില്‍ സഹപ്രവര്‍ത്തകയെ കടന്നു പിടിച്ചു; സ്വകാര്യ ലാബിലെ ഡ്രൈവര്‍ പിടിയില്‍

മൂന്നാര്‍: ഇടുക്കിയില്‍ ആംബുലന്‍സിനുള്ളില്‍ യുവതികള്‍ക്കെതിരെ പീഡനശ്രമം നടത്തിയ ഡ്രൈവര്‍ പിടിയില്‍. ചെറുതോണി സ്വദേശി കഥകളിക്കുന്നേല്‍ കുട്ടപ്പന്‍ എന്ന ലിസണ്‍ ആണ് പിടിയിലായത്. ചെറുതോണിയിലെ സ്വകാര്യ ലാബില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അയാള്‍ ഇതേ ലാബിലെ തന്നെ ജീവനക്കാരികളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ലാബിലെ ക്രിസ്മസ് ആഘോഷത്തിന് ശേഷം യുവതികളെ വീടുകളിലെത്തിക്കാന്‍ ലിസനെ ആണ് നിയോഗിച്ചിരുന്നത്. സംഭവസമയത്ത് മദ്യപിച്ചിരുന്ന ഇയാള്‍ തടിയമ്പാടിന് സമീപം യുവതികളിലൊരാളെ വാഹനത്തിനുള്ളില്‍ വെച്ച് കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ യുവതികളെ അനുനയിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍, യുവതികളിലൊരാള്‍ പിതാവിനെ ഫോണില്‍ ബന്ധപ്പെട്ട് ചുരുളി ഭാഗത്ത് എത്താന്‍ ആവശ്യപ്പെ്ടു. തുടര്‍ന്ന് സുഹൃത്തുമായി അവിടെ ഇറങ്ങുകയുമായിരുന്നു.

Signature-ad

സംഭവത്തിന് ശേഷം ഭയചകിതരായ യുവതികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇടുക്കി പോലീസ് ആശുപത്രിയിലെത്തി യുവതികളുടെ മൊഴി രേഖപ്പെടുത്തുകയും തുടര്‍ന്ന് ലിസന്റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് കുറ്റം ചുമത്തിയ പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

 

Back to top button
error: